- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; യൂ ട്യൂബര്‍ സാമുവല്‍ കൂടലിനെതിരേ കേസ്
കോടതിയുടെ നിര്‍ദേശാനുസരണമാണ് ചൊവ്വാഴ്ച ചങ്ങനാശ്ശേരി പോലിസ് കേസെടുത്തത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

കോട്ടയം: സാമൂഹ്യമാധ്യമങ്ങളില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പോസ്റ്റിട്ട പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ യൂ ട്യൂബര്‍ സാമുവല്‍ കൂടലിനെതിരേ ചങ്ങനാശ്ശേരി പോലിസ് കേസെടുത്തു. സാമുവലിനെതിരേ ചങ്ങനാശ്ശേരി സ്വദേശി ജോസ് മാത്യു ഓലിക്കല്‍ ചങ്ങനാശ്ശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കോടതിയുടെ നിര്‍ദേശാനുസരണമാണ് ചൊവ്വാഴ്ച ചങ്ങനാശ്ശേരി പോലിസ് കേസെടുത്തത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
അതേസമയം, സാമുവല്‍ കൂടലിനെതിരേ വനിതാ കമ്മീഷനും കേസെടുത്തിരുന്നു. 139 പരാതികളാണ് ഇയാള്‍ക്കെതിരേ വനിതാ കമ്മീഷന് ലഭിച്ചത്. ഫെയ്‌സ്ബുക്കിലൂടെയും യൂട്യൂബ് ചാനല്‍ വഴിയും കന്യാസ്ത്രീകളെയും വൈദികരെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. ഭാഗ്യലക്ഷ്മി അടക്കമുളളവരുടെ പരസ്യപ്രതിഷേധം നേരിടേണ്ടിവന്ന വിജയ് പി നായര്‍ക്കെതിരേ ഉയര്‍ന്ന സമാന ആരോപണമാണ് സാമുവല്‍ കൂടലിനെതിരെയും കന്യാസ്ത്രീകള്‍ ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട കലത്തൂര്‍ സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്.
ആദ്യം നല്‍കിയ പരാതി വനിത കമ്മീഷന്‍ ഗൗരവമായെടുക്കാതെ വന്നതോടെ പരാതികള്‍ കൂട്ടത്തോടെയെത്തുകയായിരുന്നു. വിവിധ ജില്ലകളില്‍നിന്നായാണ് ഇത്രയും പരാതികള്‍ എത്തിയത്. ഇതോടെ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ വനിതാ കമ്മീഷന്‍ കേസെടുക്കുകയായിരുന്നു. സാമുവലിനെതിരായ പരാതികള്‍ സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നറിയാന്‍ നിയമോപദേശം തേടിയിരിക്കുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















