Kerala

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാന്റ് ചെയ്തു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; പ്രതി ബാബു തോമസിനെ 14 ദിവസം റിമാന്റ് ചെയ്തു
X

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബാബു തോമസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കന്യാസ്ത്രീ ജോലി ചെയ്യുന്ന ആശുപത്രിയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയും പോലിസ് രേഖപ്പെടുത്തും. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ എച്ച് ആര്‍ മാനേജര്‍ ആയിരുന്നു ബാബു തോമസ്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കന്യാസ്ത്രീക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം.

കന്യാസ്ത്രീ ആശുപത്രി മാനേജ്‌മെന്റിന് നല്‍കിയ പരാതിയാണ് പോലിസിന് കൈമാറിയത്. ഇതിനെ തുടര്‍ന്ന് പൊന്‍കുന്നം സ്വദേശിയായ ബാബു തോമസിനെ ഇന്നലെയാണ് ചങ്ങനാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ നിന്ന് പോലിസിന് ചില നിര്‍ണായക തെളിവുകളും കിട്ടിയിട്ടുണ്ട്. സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാര്‍ക്ക് പ്രതി അശ്ലീല സന്ദേശങ്ങളും അയക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുതല്‍ ജീവനക്കാരില്‍ നിന്ന് പോലിസ് വിവരം തേടുന്നത്. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും കോടതയില്‍ അപേക്ഷ നല്‍കും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ പ്രതിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കി. ചൊവ്വാഴ്ച ജാമ്യാപേക്ഷയും പരിഗണിക്കും.





Next Story

RELATED STORIES

Share it