Kerala

മാസ്‌ക് ധരിക്കാത്തത് കുറ്റമല്ല; മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു

കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകള്‍ പിന്‍വലിച്ചത്.

മാസ്‌ക് ധരിക്കാത്തത് കുറ്റമല്ല; മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രില്‍ 27ലെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മാസ്‌ക് ധരിക്കാത്തതിന് പിഴ ചുമത്തില്ല. 2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്. കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്‌ക് ധരിക്കാതായി. എന്നാല്‍, കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് ഓര്‍മിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകള്‍ പിന്‍വലിച്ചത്. 500 രൂപയാണു മാസ്‌ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ.





Next Story

RELATED STORIES

Share it