Kerala

നോര്‍ക്ക: വിദേശ പ്രവാസി രജിസ്ട്രേഷന്‍ 3.5 ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാന പ്രവാസികള്‍ 94,483

ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍നിന്ന്- 1,53,660 പേര്‍. സൗദി അറേബ്യയില്‍നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു.

നോര്‍ക്ക: വിദേശ പ്രവാസി രജിസ്ട്രേഷന്‍ 3.5 ലക്ഷം കവിഞ്ഞു; ഇതരസംസ്ഥാന പ്രവാസികള്‍ 94,483
X

തിരുവനന്തപുരം: വിദേശമലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളില്‍നിന്ന് ഇന്നുവരെ 3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യുഎഇയില്‍നിന്ന്- 1,53,660 പേര്‍. സൗദി അറേബ്യയില്‍നിന്ന് 47,268 പേരും രജിസ്റ്റര്‍ ചെയ്തു. മടങ്ങിവരുന്നതിനായി രജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍നിന്നാണ്.

യുകെയില്‍നിന്ന് 2,112 പേരും അമേരിക്കയില്‍നിന്ന് 1,895 പേരും ഉക്രൈയിനില്‍നിന്ന് 1,764 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതരസംസ്ഥാന പ്രവാസികള്‍ക്കായി ഇന്നലെ ആരംഭിച്ച നോര്‍ക്ക രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്തത് 94,483 പേരാണ്. കര്‍ണാടകയില്‍ 30,576, തമിഴ്നാട് 29,181, മഹാരാഷ്ട്ര 13,113 എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനം തിരിച്ചുള്ള കണക്ക്:

തെലുങ്കാന- 3864

ആന്ധ്രാപ്രദേശ്- 2816

ഗുജറാത്ത്- 2690

ഡല്‍ഹി- 2527

ഉത്തര്‍പ്രദേശ്- 1813

മധ്യപ്രദേശ്- 1671

രാജസ്ഥാന്‍- 860

ഹരിയാന- 689

പശ്ചിമ ബംഗാള്‍- 650

ഗോവ- 632

ബീഹാര്‍- 605

പഞ്ചാബ്-539

പുതുച്ചേരി- 401

ചത്തീസ്ഗഡ്- 248

ജാര്‍ഖണ്ഡ്- 235

ഒഡീഷ- 212

ഉത്തരാഖണ്ഡ്- 208

അസം- 181

ജമ്മു കശ്മീര്‍- 149

ലക്ഷദ്വീപ്- 100

ഹിമാചല്‍ പ്രദേശ്- 90

അരുണാചല്‍ പ്രദേശ്- 87

ആന്‍ഡമാന്‍ നിക്കോബര്‍- 84

ദാദ്ര നാഗര്‍ഹവേലി & ദാമന്‍ ദിയു- 70

മേഘാലയ- 50

ചണ്ഡിഗഡ്- 45

നാഗാലാന്‍ഡ്- 31

മിസോറാം- 21

സിക്കിം- 17

ത്രിപുര- 15

മണിപ്പൂര്‍- 12

ലഡാക്ക്- 1

Next Story

RELATED STORIES

Share it