Kerala

നോര്‍ക്ക പുനരവധിവാസ പദ്ധതി വിപുലീകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

പ്രവാസികളായ മലയാളികളില്‍ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുന്നത്. മുംബൈയിലെ ഇന്റ് അഡൈ്വസറി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.

നോര്‍ക്ക പുനരവധിവാസ പദ്ധതി വിപുലീകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു
X

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് വിപുലപ്പെടുത്തുന്നതിന് ഫെഡറല്‍ ബാങ്കുമായും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനുമായും നോര്‍ക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണപത്രം കൈമാറി. ഇതോടൊപ്പം നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രവാസികളായ മലയാളികളില്‍ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ബിസിനസ് ഫെസിലിറ്റേഷന്‍ കേന്ദ്രം ആരംഭിക്കുന്നത്. മുംബൈയിലെ ഇന്റ് അഡൈ്വസറി കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക.

സര്‍ക്കാര്‍ ലൈസന്‍സ്, ക്ലിയറന്‍സ് ഉപദേശങ്ങള്‍ കേന്ദ്രം നല്‍കും. കേരളത്തിലെ വ്യവസായ, സംരംഭകസാധ്യതകള്‍ പഠിച്ച് മുന്‍ഗണനാക്രമത്തില്‍ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും സംരംഭങ്ങള്‍ തുടങ്ങുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യും. നവകേരള നിര്‍മിതിക്കായി നോര്‍ക്ക റൂട്ട്സ് ജീവനക്കാരുടെ സംഭാവനയായ 25 ലക്ഷം രൂപ റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറി. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, നോര്‍ക്ക സിഇഒ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ ഡി ജഗദീഷ്, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it