യുഡിഎഫ് അവിശ്വാസ പ്രമേയം അമിത് ഷായുടെ നിർദേശപ്രകാരം: എസ് ശർമ
എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്ന ഒരു ചാനൽ സർവ്വേ ഫലം പുറത്തുവന്നതു മുതൽ തുടങ്ങിയതാണ് പ്രതിപക്ഷത്തിന് ഈ വെപ്രാളം.

തിരുവനന്തപുരം: ജനപിന്തുണ നഷ്‌ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ എൽഡിഎഫ് സർക്കാരിനെതിരെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് എസ് ശർമ്മ എംഎൽഎ. യുഡിഎഫ് അവിശ്വാസ പ്രമേയം ബിജെപി നേതാവും കേന്ദ്ര അഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നിർദേശപ്രകാരമെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസ പ്രമേയത്തിൽമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിന് തെളിവാണ് വട്ടിയൂർക്കാവ്, കോന്നി, പാലാ തുടങ്ങിയ യുഡിഎഫ് സീറ്റുകൾ ഉപതിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്.
എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്ന ഒരു ചാനൽ സർവ്വേ ഫലം പുറത്തുവന്നതു മുതൽ തുടങ്ങിയതാണ് പ്രതിപക്ഷത്തിന് ഈ വെപ്രാളം. അമിത് ഷായുടെ തലയുടെ കഥ പറഞ്ഞ് പ്രമേയം അവതരിപ്പിക്കേണ്ട കാര്യം ഉണ്ടോയെന്ന് പ്രതിപക്ഷം ചിന്തിക്കണം. യുപിഎ സർക്കാർ ചെയ്‌തുകൂട്ടിയ അഴിമതികൾ കോൺഗ്രസ് മറന്നുപോകരുത്. കൽക്കരി, ട്രക്ക്, ടു ജി സ്‌പെക്‌ട്രം വിഷയങ്ങൾ കേരളത്തിലെ ജനങ്ങൾ മറന്നുപോയിട്ടില്ല- ശർമ്മ പറഞ്ഞു.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില്‍ നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്‍ണാടക ബന്ദിനെ തുടര്‍ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT