അവരവരുടെ സ്വഭാവം വച്ച് മറ്റുള്ളവരെ അളക്കരുത്; പ്രതിപക്ഷത്തിന് എന്തിനാണ് വെപ്രാളം: മുഖ്യമന്ത്രി
ലൈഫ് മിഷൻ പദ്ധതി പ്രകാരം വിദേശത്തു നിന്നും കൊണ്ടുവന്ന 20 കോടി എവിടെ. ലൈഫ് മിഷൻ കൈക്കൂലി മിഷനായി മാറി. കൺസൾട്ടൻസി ഗവൺമെന്റിന് വീക്ക്നെസ് ആണ്.

തിരുവനന്തപുരം: അവരവരുടെ സ്വാഭാവം വച്ച് മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയം. തിരുവനന്തപുരം വിമാനത്താവളം ടെണ്ടറിൽ സർക്കാർ വീഴ്‌ചവരുത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ട് കൂട്ടരുടെയും പ്രവർത്തനങ്ങൾ നാട് കാണുന്നുണ്ട്. വിമാനത്താവളം അദാനിക്ക് നൽകരുതെന്ന സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാക്കിയിട്ടുള്ളതാണ്. അത് ജനങ്ങൾക്കും വ്യക്തമാണ്. പ്രമുഖമായ നിയമ സ്ഥാപനമായത് കൊണ്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി സർക്കാർ അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.
വെപ്രാളത്തിൽപ്പെട്ട് നിൽക്കുമ്പോൾ ഇത്തരം പ്രകടനങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അതാണ് പ്രതിപക്ഷത്തിന്. മറുപടി പറയുമ്പോൾ സാധാരണ ഗതിയിലുള്ള സംസ്‌കാരം കാണിക്കണം. രാജ്യത്തെ പ്രമുഖമായ ഒരു നിയമസ്ഥാപനത്തെയാണ് ഈ കാര്യത്തിന് ഏൽപ്പിച്ചത്. ആധാരം എഴുതാൻ പോകുമ്പോൾ അവിടെ എഴുതാൻ അറിയുന്നവരുടെ സഹായം തേടും. ഇതുപോലെയാണ് മംഗൾ ദാസ് കമ്പനിയെ സമീപിച്ചത്. ബിഡിൽ തുക രേഖപെടുത്തിയതിൽ മംഗൾ ദാസ് കമ്പനിക്ക് ബന്ധം ഇല്ല.
കപിൽ സിബൽ ഒരു നിയമവിദഗ്‌ദനാണ്. അദ്ദേഹത്തിന് കേസ് നൽകുമ്പോൾ അദ്ദേഹത്തിന്റെ കോൺഗ്രസ് ബന്ധം ആണോ ആലോചിക്കുക?. നിയമ പാണ്ഡിത്യമല്ലേ. തുക ക്വോട്ട് ചെയ്‌തതിൽ നിയമസ്ഥാപനത്തിന് യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തുവെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച വി ഡി സതീശന്‍ പറഞ്ഞു. അദാനിയെ സഹായിക്കാനുള്ള ഗൂഢാലോചന നടന്നു. ലൈഫ് മിഷൻ പദ്ധതി പ്രകാരം വിദേശത്തു നിന്നും കൊണ്ടുവന്ന 20 കോടി എവിടെ. ലൈഫ് മിഷൻ കൈക്കൂലി മിഷനായി മാറി. കൺസൾട്ടൻസി ഗവൺമെന്റിന് വീക്ക്നെസ് ആണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമെന്നും സതീശൻ പറഞ്ഞു. അദാനിയെ പരസ്യമായി എതിർക്കുകയും രഹസ്യമായി അനുകൂലിക്കുകയും ചെയുന്ന ഇടതു സർക്കാരാണിതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് ക്രിമിനൽ ഗൂഢാലോചനയാണ്. ദുരൂഹമായ ഇടപാടാണിത്. സർക്കാർ നിലപാട് ഇരട്ടത്താപ്പാണ്.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT