അവിശ്വാസ പ്രമേയത്തിൽ ചർച്ച തുടങ്ങി; സ്പീക്കർ മാറിനിൽക്കണമെന്ന് ചെന്നിത്തല, നിരസിച്ച് ശ്രീരാമകൃഷ്ണൻ
സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, അദാനി ഒത്തുകളി, പ്രളയഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമനം തുടങ്ങി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ നിരത്തിയ ബാനറുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്.

തിരുവനന്തപുരം: ധനകാര്യ ബില്ല് പാസാക്കുന്നതിനായി ഒരു ദിവസത്തെ കാര്യപരിപാടിക്കായി ചേർന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ചർച്ച തുടങ്ങി. സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ, അദാനി ഒത്തുകളി, പ്രളയഫണ്ട് തട്ടിപ്പ്, പിൻവാതിൽ നിയമനം തുടങ്ങി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ നിരത്തിയ ബാനറുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. അഴിമതിയിൽ മുങ്ങിയ സർക്കാർ രാജിവെക്കുക എന്നാവശ്യപ്പെടുന്ന ബാനറും പ്രതിപക്ഷം ഉയർത്തിക്കാട്ടി. വി ഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.
അതേസമയം, സ്പീക്കർക്കെതിരായ പ്രമേയവും പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രമേയം ചർച്ചക്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ സ്പീക്കർ കസേരയിൽ നിന്ന മാറി സഭയിലിരിക്കണം. സ്പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി സഭാ സമ്മേളനം ക്രമപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. സപീക്കർക്കെതിരായ അവിശ്വാസം സഭയിൽ ചർച്ച ചെയ്യണമെങ്കിൽ 14 ദിവസത്തിനുമുമ്പുതന്നെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥ സ്പീക്കർ ചൂണ്ടിക്കാട്ടി.
ഗുരുതരമായ ആക്ഷേപമാണ് സ്പീക്കർക്കെതിരെ ഉയർന്നിട്ടുള്ളതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്വർണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കർക്കുള്ള വ്യക്തിപരമായ ബന്ധം സഭയ്ക്ക് അപകീർത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്യത്വത്തിനും മാന്യതയ്ക്കും നിരക്കാത്തതാണ് ആ ബന്ധം. സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങാതെ സ്പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യാനുള്ള അവസരം ഒരുക്കുകയെന്നത് സഭയുടെ അവകാശമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT