Kerala

നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ വൈറസ്: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
X

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 2 എണ്ണം എന്‍ഐവി പൂനയിലും 18 എണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.

ഇതോടെ 108 പേരുടെ സാംപിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. സര്‍വയലന്‍സിന്റെ ഭാഗമായി ഫീല്‍ഡില്‍നിന്നും ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ചതില്‍ 19 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it