Kerala

ബഹ്റൈനില്‍നിന്നുവന്ന ഒമ്പത് കോട്ടയം ജില്ലക്കാര്‍ നിരീക്ഷണകേന്ദ്രത്തില്‍

ബഹ്‌റൈനില്‍നിന്ന് വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ 23 പേരാണ് കോട്ടയം ജില്ലയില്‍നിന്നുണ്ടായിരുന്നത്.

ബഹ്റൈനില്‍നിന്നുവന്ന ഒമ്പത് കോട്ടയം ജില്ലക്കാര്‍ നിരീക്ഷണകേന്ദ്രത്തില്‍
X

കോട്ടയം: ബഹ്റൈനില്‍നിന്ന് വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്ന കോട്ടയം ജില്ലക്കാരില്‍ ഒമ്പതുപേരെ ക്വാറന്റൈന്‍ കേന്ദ്രമായ കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററിലെത്തിച്ചു. ഇതില്‍ നാലുപുരുഷന്‍മാരും അഞ്ചുസ്ത്രീകളും ഉള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ 4.15നാണ് കെഎസ്ആര്‍ടിസി ബസ്സില്‍ ഇവരെ കൊണ്ടുവന്നത്. പേരൂര്‍ സ്വദേശി (31), മണര്‍കാട് സ്വദേശി (28), കറുകച്ചാല്‍ സ്വദേശി(24), ഏറ്റുമാനൂര്‍ സ്വദേശി (55), നീലൂര്‍ സ്വദേശിനി (48), കടനാട് സ്വദേശിനി(40), മറവന്തുരുത്ത്(26), ചങ്ങനാശ്ശേരി സ്വദേശിനി(24), മീനടം സ്വദേശിനി(26) എന്നിവരാണ് എത്തിയത്.

വൈക്കം ഡെപ്യൂട്ടി തഹസില്‍ദാര്‍ പി കെ രമേശനും മാഞ്ഞൂര്‍ വില്ലേജ് ഓഫിസര്‍ എ ഡി ലിന്‍സും ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു. ഇതോടെ കോട്ടയം ജില്ലയില്‍ വിദേശത്തുനിന്നെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നവരുടെ എണ്ണം 17 ആയി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവര്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കി വീടുകളിലാണ് കഴിയുന്നത്. ബഹ്‌റൈനില്‍നിന്ന് വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ 23 പേരാണ് കോട്ടയം ജില്ലയില്‍നിന്നുണ്ടായിരുന്നത്.

ഇതില്‍ 11 സ്ത്രീകളും ഏഴുപുരുഷന്‍മാരും അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. ഇതില്‍ നാലുപേര്‍ ഗര്‍ഭിണികളാണ്. റിയാദില്‍നിന്നും കരിപ്പൂരിലെത്തിയ വിമാനത്തില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള അഞ്ചുഗര്‍ഭിണികളുണ്ട്. ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിഭാഗങ്ങളിലുള്ളവരെ ഹോം ക്വാറന്റൈനിലേക്കും മറ്റുള്ളവരെ കൊവിഡ് നിരീക്ഷണകേന്ദ്രങ്ങളിലേക്കും അയയ്ക്കും.

Next Story

RELATED STORIES

Share it