Kerala

എന്‍ഐസിഡിഐടി അനുമതി ലഭിച്ചു; ഗ്ലോബല്‍ സിറ്റിയാകാനൊരുങ്ങി കൊച്ചി

കൊച്ചിയെ ഗ്ലോബല്‍ സിറ്റിയായി ഉയര്‍ത്തുന്നതിന് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (എന്‍ഐസിഡിഐടി) അനുമതി ലഭിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് ആലുവയില്‍ 220 ഹെക്ടര്‍ ഭൂമിയിലാണ് പദ്ധതി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടുത്ത ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും

എന്‍ഐസിഡിഐടി അനുമതി ലഭിച്ചു; ഗ്ലോബല്‍ സിറ്റിയാകാനൊരുങ്ങി കൊച്ചി
X

കൊച്ചി: കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ മുന്നോടിയായായി ഗ്ലോബല്‍ സിറ്റിയാകാനൊരുങ്ങി കൊച്ചി. ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി ആയിട്ടായിരിക്കും കൊച്ചിയുടെ രൂപമാറ്റം. കൊച്ചിയെ ഗ്ലോബല്‍ സിറ്റിയായി ഉയര്‍ത്തുന്നതിന് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റിന്റെ (എന്‍ഐസിഡിഐടി) അനുമതി ലഭിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് അടുത്ത് ആലുവയില്‍ 220 ഹെക്ടര്‍ ഭൂമിയിലാണ് പദ്ധതി. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അടുത്ത ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാഥമിക ഘട്ടത്തില്‍ 1600 കോടി രൂപയുടെ നിക്ഷേപവും പത്തു വര്‍ഷത്തിനകം പെതു-സ്വകാര്യ പങ്കാളിത്തത്തോടെ 18,000 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലുടെ രണ്ടു ലക്ഷം പേര്‍ക്ക് നേരിട്ടും 3.6 ലക്ഷം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗിഫ്റ്റ് സിറ്റിയുടെ നിര്‍മാണത്തിനും വികസനത്തിനും സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 540 കോടി രൂപയാണ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാനം അനുവദിച്ചിട്ടുള്ളത്. സെപ്തംബര്‍ മുതല്‍ മാസ്റ്റര്‍ പ്ലാനിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 2021 ഫെബ്രുവരിയോടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ടെന്‍ഡര്‍ നടപടികള്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്നും ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.

Next Story

RELATED STORIES

Share it