Kerala

പിടിവീണാല്‍ വലിയ പിഴ; പുതിയ ഗതാഗത നിയമം ഇന്നുമുതല്‍

ഹെല്‍മറ്റില്ലാത്തതിന് പൊലിസ് പിടിച്ചാല്‍ ഇതുവരെ നൂറു രൂപ കൊടുത്ത് ഊരാനാകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ. 100 രൂപ കൊടുത്താല്‍ മതിയല്ലോ എന്ന ചിന്തയില്‍ ഹെല്‍മറ്റ് ഇടാതെ നിരത്തിലിറങ്ങുന്ന യുവതലമുറ മാറി ചിന്തിക്കേണ്ടി വരും.

പിടിവീണാല്‍ വലിയ പിഴ; പുതിയ ഗതാഗത നിയമം ഇന്നുമുതല്‍
X

തിരുവനന്തപുരം: കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതികള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കും. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ പത്തിരട്ടി വരെ വര്‍ധനവുള്ളതിനാല്‍ പിടിവീണാല്‍ കീഴ കാലിയാകുമെന്ന കാര്യം ഉറപ്പ്. ഹെല്‍മറ്റില്ലാത്തതിന് പൊലിസ് പിടിച്ചാല്‍ ഇതുവരെ നൂറു രൂപ കൊടുത്ത് ഊരാനാകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ. 100 രൂപ കൊടുത്താല്‍ മതിയല്ലോ എന്ന ചിന്തയില്‍ ഹെല്‍മറ്റ് ഇടാതെ നിരത്തിലിറങ്ങുന്ന യുവതലമുറ മാറി ചിന്തിക്കേണ്ടി വരും.

മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രുപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നത് വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗമാണെന്ന് സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയില്‍ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. ഇങ്ങിനെ ശിക്ഷിക്കപ്പെട്ടാല്‍ വാഹനമോടിച്ചയാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 25 വയസ്സ് വരെ കാത്തുനില്‍ക്കണം.

ഒപ്പം നിയമ ലംഘകര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പിന്റെ റിഫ്രഷര്‍ കോഴ്‌സുകളും നിര്‍ബന്ധിത സാമൂഹിക സേവനവുമൊക്കെ ഇതിനു പുറമേയാണ്. അതേ സമയം, പുതിയ പിഴ ഈടാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുതിയ പിഴ റോഡില്‍ നിന്നു തന്നെ ഈടാക്കുന്നതിന് ആവശ്യമായ അപ്‌ഡേഷന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് അറിയുന്നത്.





Next Story

RELATED STORIES

Share it