Kerala

തൃശൂര്‍ ജില്ലയില്‍ 12 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; 26 എണ്ണം ഒഴിവാക്കി

നേരത്തെ പ്രഖ്യാപിച്ച മറ്റു പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ്‌സോണ്‍ നിയന്ത്രണം തുടരും.

തൃശൂര്‍ ജില്ലയില്‍ 12 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; 26 എണ്ണം ഒഴിവാക്കി
X

തൃശൂര്‍: കൊവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ 26 വാര്‍ഡ്/ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. 12 വാര്‍ഡ്/ഡിവിഷനുകളെ പുതുതായി കണ്ടെയ്ന്‍മെന്റ് സോണാക്കി.

വേളൂക്കര ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡ്, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ 2, 3,4,8, 14 വാര്‍ഡുകള്‍, കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, കൊടകര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് , പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡ്, മാള ഗ്രാമ പഞ്ചായത്തിലെ 2, 3, 4, 5, 7, 9, 10, 11, 12, 13, 14, 15, 16, 17, 18 വാര്‍ഡുകള്‍ എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയത്.

അതേസമയം, തൃശൂര്‍ കോര്‍പ്പറേഷനിലെ 6, 40 ഡിവിഷനുകള്‍, വടക്കാഞ്ചേരി നഗരസഭയിലെ 16, 33 ഡിവിഷനുകള്‍, ചാലക്കുടി

നഗരസഭയിലെ 33ആം ഡിവിഷന്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ 13 ാം വാര്‍ഡ്, തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡ്, കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എന്നിവയെ പുതിയതായി കണ്ടെയ്ന്‍മെന്റ് സോണാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റു പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ്‌സോണ്‍ നിയന്ത്രണം തുടരും.

Next Story

RELATED STORIES

Share it