- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓൺലൈൻ സെന്ററുകാരുടെ അനാസ്ഥ; നീറ്റ് അവസരം നഷ്ടമായ വിദ്യാർഥിനിയെ വിമൻ ഇന്ത്യ മൂവ്മെന്റ് ഭാരവാഹികൾ സന്ദർശിച്ചു
കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ആശ്രയ എന്ന ഓൺലൈൻ സെന്ററിനെതിരേ കരുനാഗപ്പള്ളി പോലിസിനും ജില്ലാ കലക്ടർക്കും പെൺകുട്ടി പരാതി നൽകിയിരുന്നു.

കൊല്ലം: ഓൺലൈൻ സെന്ററുകാരുടെ അനാസ്ഥമൂലം നീറ്റ് പരീക്ഷക്ക് അവസരം നഷ്ടമായ വിദ്യാർഥിനിയെ വിമൻ ഇന്ത്യ മൂവ്മെന്റ് കരുനാഗപ്പള്ളി ജില്ലാ മണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു. കരുനാഗപ്പള്ളി ആദിനാട് വടക്കതിൽ തട്ടാശ്ശേരിയിൽ ഹാശ്‌നക്കാണ് പരീക്ഷാ ഫീസും ഓൺലൈൻ സെന്ററിന്റെ ചാർജും ഉൾപ്പടെ 1000 രൂപ നൽകിയിട്ടും അഡ്മിറ്റ് കാർഡ് ലഭിക്കാതെ ഒരു വർഷം നഷ്ടമായത്.
കരുനാഗപ്പള്ളി കുലശേഖരപുരത്ത് പ്രവർത്തിക്കുന്ന ആശ്രയ എന്ന ഓൺലൈൻ സെന്ററിനെതിരേ കരുനാഗപ്പള്ളി പോലിസിനും ജില്ലാ കലക്ടർക്കും പെൺകുട്ടി പരാതി നൽകിയിരുന്നു.
വിമൻ ഇന്ത്യ മൂവ്മെന്റ് കൊല്ലം ജില്ലാ പ്രസിഡന്റ് അമീന ലത്തീഫ്, വൈസ് പ്രസിഡന്റ് സ്മിത സന്തോഷ്, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ഹസീന കബീർ, കുലശേഖരപുരം ബ്രാഞ്ച് കമ്മിറ്റി അംഗം സബീറ ആസാദ് എന്നിവർ അടങ്ങിയ സംഘം പെൺകുട്ടിയെ സന്ദർശിച്ച് പിന്തുണ രേഖപ്പെടുത്തി.
പെൺകുട്ടിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന ഓൺലൈൻ സ്ഥാപനത്തിന് ലൈസൻസ് നൽകിയത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ശക്തമായ അന്വേഷണം വേണമെന്നും കുട്ടിക്ക് നഷ്ടമായ ഒരു വർഷത്തിന് നഷ്ടപരിഹാരം സ്ഥാപനം നൽകണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















