പി സി ജോര്‍ജിനൊപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ചെത്തിയവര്‍ കട ആക്രമിച്ചു

പി സി ജോര്‍ജിനൊപ്പം എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ചെത്തിയവര്‍ കട ആക്രമിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനു തലേന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിച്ച് പി സി ജോര്‍ജ്ജിനൊപ്പമെത്തിയവര്‍ കട ആക്രമിച്ചു.വ്യാഴാഴ്ച രാവിലെയാണു സംഭവം. എന്‍ഡിഎ സ്ഥാനാര്‍ഥിക്കു വേണ്ടി പി സി ജോര്‍ജ് എംഎല്‍എ വോട്ട് ചോദിക്കാനെത്തിയപ്പോള്‍ ബേക്കറിയുടമയായ കുരിശുങ്കല്‍ സിബിയുമായി വാക്കു തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ കടയില്‍ ആക്രമണം നടത്തിയെന്നാണു പരാതി. പി സി ജോര്‍ജ്ജ് എംഎല്‍എയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ കടയിലെ അലമാരയ്ക്കു കേടുപാട് വരുത്തുകയും ഭരണികള്‍ എറിഞ്ഞുടക്കുകയും ചെയ്തതായി സിബി പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍, കടയില്‍ ആക്രമണം നടത്തിയെന്ന ആരോപണം പി സി ജോര്‍ജ് എംഎല്‍എ നിഷേധിച്ചു.RELATED STORIES

Share it
Top