Kerala

ചോക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം

മികച്ച പ്രവര്‍ത്തനം, കാര്യക്ഷമത, ആരോഗ്യരംഗത്തെ ഇടപെടല്‍, മികച്ച ശുചിത്വം, മാലിന്യസംസ്‌കരണം തുടങ്ങിയുള്ള പ്രവര്‍ത്തനത്തിനാണ് അംഗീകാരം ലഭിച്ചത്.

ചോക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം
X

കാളികാവ്: ചോക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചു. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ഗുണനിലവാരം പരിശോധിക്കുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് എന്ന സ്ഥാപനത്തിന്റെ അംഗീകാരമാണ് ലഭിച്ചത്. ദേശീയതലത്തില്‍ 98 ശതമാനം റാങ്കോടെ രണ്ടാംസ്ഥാനമാണ് ലഭിച്ചത്. സംസ്ഥാന തലത്തില്‍ രണ്ടും ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും ലഭിച്ചു. മികച്ച പ്രവര്‍ത്തനം, കാര്യക്ഷമത, ആരോഗ്യരംഗത്തെ ഇടപെടല്‍, മികച്ച ശുചിത്വം, മാലിന്യസംസ്‌കരണം തുടങ്ങിയുള്ള പ്രവര്‍ത്തനത്തിനാണ് അംഗീകാരം ലഭിച്ചത്.

അംഗീകാരം ലഭിച്ചതോടെ കൂടുതല്‍ മെച്ചപ്പെട്ട ചികില്‍സാ സൗകര്യം ലഭിക്കാനും ആശുപത്രിയുടെ വികസനത്തിനും ഏറെ ഗുണംചെയ്യും. ചോക്കാട് പഞ്ചായത്തിന്റെയും ഡിഎംഒയുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും സഹകരണവും സഹായവുമാണ് ഈ അംഗീകാരം ലഭിക്കാന്‍ കാരണമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. മുനീര്‍ പറഞ്ഞു. മൂന്നുമാസം മുമ്പ് ദേശീയ ക്വാളിറ്റി പരിശോധനാസംഘം ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ചികില്‍സാ സൗകര്യത്തിന് പുറമെ കായികക്ഷമതാ പരിശീലനകേന്ദ്രവും പൂന്തോട്ടവും പുല്‍മേടും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മികച്ച മാലിന്യസംസ്‌കരണ യൂനിറ്റാണ് ഇവിടെയുള്ളത്.

Next Story

RELATED STORIES

Share it