Kerala

എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

എമ്പുരാന്‍ സിനിമയുടെ വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി
X

കൊച്ചി: 'എമ്പുരാന്‍' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സമകാലിക സമൂഹത്തിലെ അസിഹ്ണുതയേയും സൈബറാക്രമണങ്ങളെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മുരളി ഗോപിയുടെ പ്രതികരണം. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറി എന്നാണ് നടന്‍ പറയുന്നത്.

''എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിത്. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു 'മാധ്യമ'മായി മാറി.''

''രാഷ്ട്രീയ ശരി'കളുടെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞു മുറുക്കിക്കൊല്ലുകയാണ്'' എന്നാണ് മുരളി ഗോപി, സംവിധായകന്‍ പി. പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. അതേസമയം, മാര്‍ച്ച് 27ന് പുറത്തിറങ്ങിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

വിവാദങ്ങളെ തുടര്‍ന്ന് സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. മോഹന്‍ലാല്‍ പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ആ പോസ്റ്റ് പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും മുരളി ഗോപി മൗനം പാലിച്ചത് ചര്‍ച്ചയായിരുന്നു. വിവാദങ്ങളോട് മുരളി ഗോപി പ്രതികരിച്ചിരുന്നില്ല.




Next Story

RELATED STORIES

Share it