Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണമെന്ന ആവശ്യവും കത്തിലൂടെ ഉന്നയിച്ചതായി വിഡി സതീശൻ അറിയിച്ചു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
X

തിരുവനന്തപുരം: കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണമെന്ന ആവശ്യവും കത്തിലൂടെ ഉന്നയിച്ചതായി വിഡി സതീശൻ അറിയിച്ചു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. എം.കെ സ്റ്റാലിന് കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർദ്ധിച്ചു വരികയാണ്. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണം. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാട്


Next Story

RELATED STORIES

Share it