Kerala

പരിശോധിക്കുന്ന സാംപിളില്‍ കൂടുതലും പോസിറ്റീവ്; കൊവിഡ് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചുവിളിച്ച് ആരോഗ്യവകുപ്പ്

ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്.

പരിശോധിക്കുന്ന സാംപിളില്‍ കൂടുതലും പോസിറ്റീവ്; കൊവിഡ് ആന്റിജന്‍ കിറ്റുകള്‍ തിരിച്ചുവിളിച്ച് ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്കായി വിതരണം ചെയ്ത ആന്റിജന്‍ കിറ്റുകള്‍ തിരിച്ചുവിളിച്ച് ആരോഗ്യവകുപ്പ്. പരിശോധിക്കുന്ന സാംപിളില്‍ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആല്‍പൈന്‍ കമ്പനിയുടെ കിറ്റുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. 30 ശതമാനത്തിലധികം പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതോടെയാണ് ആന്റിജന്‍ കിറ്റുകള്‍ തിരികെയെടുക്കാനുള്ള തീരുമാനം.

കിറ്റുകള്‍ക്ക് ഗുണനിലവാരപ്രശ്‌നമുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം, പിസിആര്‍ പരിശോധകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഇതിനായി ലാബുകളില്‍ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും നിര്‍ദേശമുണ്ട്. ഒന്നിലധികം സാംപിളുകള്‍ ഒരുമിച്ച് പരിശോധിക്കുന്ന പൂള്‍ഡ് പിസിആര്‍ തുടങ്ങാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it