Kerala

മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 190 കോടിയിലധികം രൂപ

മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 190 കോടിയിലധികം രൂപ
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ സംഭാവനയായി ലഭിച്ചത് 190 കോടിയിലധികം രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അക്കൗണ്ടില്‍ പണമായി മാറിയ ശേഷമാവും അപ്‌ഡേറ്റ് ചെയ്യുക. 190 കോടിയിലധികം രൂപയാണ് കൊവിഡിന് മാത്രമായി മാര്‍ച്ച് 27നുശേഷം ലഭിച്ചത്. ദുരിതാശ്വാസനിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങള്‍ക്കും donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൊവിഡ് 19 ദുരിതാശ്വാസങ്ങള്‍ക്കായി നിരവധി സഹായങ്ങളാണ് ലഭിക്കുന്നത്.

മാര്‍ത്തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, തിരുവനന്തപുരം 70,000 രൂപയുടെ അവശ്യസാധനങ്ങള്‍ കോര്‍പറേഷന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും നല്‍കി. കോഴിക്കോട് ജില്ലാ ഹോമിയോപ്പതിക് ഫിസിഷ്യന്‍സ് സഹകരണസംഘം കോഴിക്കോട് കോര്‍പറേഷനില്‍ 4 ലക്ഷം രൂപയുടെ പ്രതിരോധമരുന്ന് വിതരണം നടത്തുന്നുണ്ട്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥിയായിരുന്ന പെരിയ സ്വദേശി അസി: കമാന്റന്‍ഡ് രഖില്‍ ഗംഗാധരന്റെ സ്മരണയ്ക്കായി സഹപാഠികള്‍ ചേര്‍ന്ന് 2,33,000 രൂപയുടെ സാധനങ്ങള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കി.

Next Story

RELATED STORIES

Share it