Kerala

കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടയിൻമെൻ്റ് സോണുകൾ

ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടയിൻമെൻ്റ് സോണുകൾ
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ കൂടുതൽ സ്ഥലങ്ങളെ കൂടി കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കലക്ടർ ഡോ: നവജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തി മുക്ക്, (2) ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവുര, (3) പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വാനിയകോഡ്, (4) പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചി വിള എന്നിവയാണവ.

കൂടാതെ നിലവിൽ കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള(1) ആറ്റുകാൽ (വാർഡ് - 70 ), (2) കുരിയാത്തി (വാർഡ് - 73), (3), കളിപ്പാൻ കുളം (വാർഡ് - 69) (4) മണക്കാട് (വാർഡ് - 72), (5) തൃക്കണ്ണാപുരംവാർഡിലെ (വാർഡ് -48) ടാഗോർ റോഡ്, (6) മുട്ടത്തറ വാർഡിലെ (വാർഡ് - 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെൻ്റ് സോണുകളായി തുടരുമെന്നും അറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it