തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി തിരിച്ചെത്തി; രണ്ട് പേര് അറസ്റ്റില്‍
![തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി തിരിച്ചെത്തി; രണ്ട് പേര് അറസ്റ്റില്‍ തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരി തിരിച്ചെത്തി; രണ്ട് പേര് അറസ്റ്റില്‍](https://www.thejasnews.com/h-upload/2024/02/25/217747-picture12601051.webp)
പെണ്‍കുട്ടിയെ സ്റ്റേഷന് പരിസരത്ത് ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസില്‍ മടങ്ങുന്നതിനിടെയാണ് പ്രതികളിലൊരാള്‍ പിടിയിലായത്. യുവാവ് മൂവാറ്റുപുഴയില്‍ വച്ച് പിടിയിലാവുകയായിരുന്നു. തൃശൂര്‍ സ്വദേശി അഖിലാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടംഗ സംഘത്തിലെ രണ്ടാമന് വേണ്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാളും പിടിയിലായി. തൃശ്ശൂര്‍ അന്തിക്കാട് നിന്നാണ് രണ്ടാമനെ പിടികൂടിയത്.
ഇരുവരെയും വിശദമായി ചോദ്യം ചെയ്യും. അഖിലിനെ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി പരിചയപ്പെട്ടതെന്നും ഇവര്‍ തമ്മില്‍ രണ്ടുവര്‍ഷമായി പരിചയമുണ്ടെന്നും പോലിസ് പറയുന്നു. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സ്കൂളിലേക്ക് പരീക്ഷയ്ക്കായി പോയതായിരുന്നു പെണ്‍കുട്ടി. ഉച്ചയായിട്ടും തിരികെ എത്താതായതോടെയാണ് മാതാപിതാക്കള്‍ തിരുവല്ല പോലിസിനെ സമീപിച്ചത്. സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ വിദ്യാര്‍ത്ഥിനി രണ്ട് ആണ്‍കുട്ടികളുമായി നടന്നു പോകുന്നതായി കണ്ടെത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ഇന്നലെ പോലിസ് പുറത്തുവിട്ടിരുന്നു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT