Kerala

കേരളത്തിലെ പാൽ വേണ്ടെന്ന് തമിഴ്നാട്; ​മല​ബാ​ർ മേഖലയിൽ പാ​ൽ സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ൽ

ഒന്നര ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. ലിറ്ററിന് 10 രൂപ ചിലവിട്ടാണ് പാൽപ്പൊടിയാക്കി മാറ്റുന്നത്.

കേരളത്തിലെ പാൽ വേണ്ടെന്ന് തമിഴ്നാട്; ​മല​ബാ​ർ മേഖലയിൽ പാ​ൽ സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ൽ
X

തിരുവനന്തപുരം: കൊ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും പാ​ൽ സ്വീ​ക​രി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​വ​ച്ചു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി.

ഇ​തോ​ടെ മി​ൽ​മ മ​ല​ബാ​ർ യൂ​ണി​യ​നി​ൽ പാ​ൽ സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. ക​ർ​ഷ​ക​രി​ൽ​നി​ന്ന് പാ​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും മലബാറിൽ പാൽ സംഭരണം തടസ്സപ്പെട്ടേക്കുമെന്നും മി​ൽ​മ വ്യ​ക്ത​മാ​ക്കി.

മ​ല​ബാ​ർ മേ​ഖ​ല​യി​ൽ മി​ൽ​മ പ്ര​തി​ദി​നം ക​ർ​ഷ​ക​രി​ൽ​നി​ന്ന് ആ​റ് ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ലോക്ക് ഡൗൺ നടപ്പാക്കിയതോടെ 60 ശതമാനം വിൽപ്പനയാണ് നടക്കുന്നത്. ബാക്കി വരുന്ന പാൽ തിരുവനന്തപുരം മേഖലയിലേക്ക് അയച്ചും കേരളത്തിലേയും തമിഴ്നാട്ടിലേയും സഹകരണ, സ്വകാര്യ പാൽപ്പൊട്ടി പ്ലാന്റുകളിലേക്ക് അയച്ചും സംഭരണം മുടങ്ങാതിരിക്കാൻ ശ്രമം നടത്തുകയായിരുന്നു.

ഇ​തി​ൽ ഒന്നര ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​യ​റ്റി അ​യ​ച്ചി​രു​ന്ന​ത്. ലിറ്ററിന് 10 രൂപ ചിലവിട്ടാണ് പാൽപ്പൊടിയാക്കി മാറ്റുന്നത്. എന്നാൽ പാൽ സ്വീകരിച്ചിരുന്ന കൃഷ്ണഗിരി, ഈറോഡ് പ്ലാന്റുകൾ ഇന്നു മുതൽ പാൽ സ്വീകരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ഇല്ലാതെ മുന്നോട്ടു പോവാനാവില്ലെന്ന് മലബാർ യൂനിയൻ പറയുന്നു.

തിരുവനന്തപുരം, എറണാകുളം യൂനിയനുകൾക്ക് പ്രാദേശിക സംഭരണം കുറവായതിനാൽ പ്രതിസന്ധിയില്ല. മലബാറിൽ വിൽപ്പന വർധിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ ഫലപ്രദമല്ല. ഈ നില തുടർന്നാൽ പാൽ സംഭരണം ഭാഗീകമായി നിയന്ത്രിക്കേണ്ടി വരും.

Next Story

RELATED STORIES

Share it