മിൽമ പാലിന്റെ വില കൂട്ടി; പുതുക്കിയ വില 21 മുതൽ

ഇളം നീല കവർ പാൽ ലിറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവർ പാൽ ലിറ്ററിന് 41 രൂപ ഉള്ളത് 45 ആകും. പുതുക്കിയ വിലയുടെ 83.75 ശതമാനം കര്‍ഷകന് നൽകും.

മിൽമ പാലിന്റെ വില കൂട്ടി; പുതുക്കിയ വില 21 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വർധിപ്പിക്കാൻ തീരുമാനം. ലിറ്ററിന് നാലു രൂപ വര്‍ധിക്കും. ക്ഷീരവികസനവകുപ്പ് മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പാലിന്റെ വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഓണക്കാലത്ത് വില വര്‍ധിക്കില്ല. സെപ്തംബർ 21 മുതൽ പുതിയ വില നിലവില്‍ വരും. ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്ന മന്ത്രി അറിയിച്ചു. ഇതോടെ എല്ലാത്തരം പാലുകള്‍ക്ക് നാലുരൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് മിൽമ പാല്‍വില അവസാനം കൂട്ടിയത്.

ഇളം നീല കവർ പാൽ ലിറ്ററിന് 40 രൂപ ഉള്ളത് 44 ആകും. കടും നീല കവർ പാൽ ലിറ്ററിന് 41 രൂപ ഉള്ളത് 45 ആകും. പുതുക്കിയ വിലയുടെ 83.75 ശതമാനം കര്‍ഷകന് നൽകും.

RELATED STORIES

Share it
Top