Kerala

സര്‍ക്കാരിന്റെ പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികളെ അന്യായമായി പീഡിപ്പിക്കരുത്: എസ്ഡിപിഐ

വാറ്റില്‍നിന്ന് ജിഎസ്ടിയിലേക്ക് മാറാനും പിന്നീട് പ്രളയ സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും വന്‍തുക മുടക്കിയ വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

സര്‍ക്കാരിന്റെ പ്രതിസന്ധി മറികടക്കാന്‍ വ്യാപാരികളെ അന്യായമായി പീഡിപ്പിക്കരുത്: എസ്ഡിപിഐ
X

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിന് വ്യാപാരികളെ പീഡിപ്പിക്കുന്ന നടപടികളെ ന്യായീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നോട്ട് നിരോധനവും ജിഎസ്ടിയും പ്രളയവും തകര്‍ത്ത വ്യാപാര മേഖലയെ ഇനിയും തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കാലഹരണപ്പെട്ട വാറ്റിന്റെ കണക്കിലെ പൊരുത്തക്കേട് പരിശോധിക്കുന്നതിനുപകരം ഡിസംബറിനുള്ളില്‍ വന്‍തുക പിഴയടക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല. മന്ത്രി മന്ദിരങ്ങളും ഓഫിസുകളും മോടി പിടിപ്പിച്ചും ഇഷ്ടക്കാര്‍ക്ക് ഇല്ലാത്ത തസ്തിക സൃഷ്ടിച്ചുനല്‍കിയും അനാവശ്യ കാബിനറ്റ് പദവികള്‍ നല്‍കിയും കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ അതുവഴിയുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പൊതുസമൂഹത്തെ കൊള്ളയടിക്കുകയാണ്.

വാറ്റില്‍നിന്ന് ജിഎസ്ടിയിലേക്ക് മാറാനും പിന്നീട് പ്രളയ സെസ് ഏര്‍പ്പെടുത്തിയപ്പോള്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും വന്‍തുക മുടക്കിയ വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പ്രളയത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്യായമായ നിയമനടപടികള്‍ അടിച്ചേല്‍പ്പിച്ച് വ്യാപാരികളെയും പൊതുസമൂഹത്തെയും ബുദ്ധിമുട്ടിക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് എസ്ഡിപിഐ പരിപൂര്‍ണ പിന്തുണനല്‍കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.

Next Story

RELATED STORIES

Share it