Kerala

സില്‍വര്‍ ലൈന്‍ പദ്ധതി പുനപരിശോധിക്കണം; മുഖ്യമന്ത്രിയോട് മേധ പട്കര്‍

ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല.

സില്‍വര്‍ ലൈന്‍ പദ്ധതി പുനപരിശോധിക്കണം; മുഖ്യമന്ത്രിയോട് മേധ പട്കര്‍
X

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം കൈകൂപ്പി അപേക്ഷിക്കുകയാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അവര്‍ പറഞ്ഞു.

ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. സിൽവർ ലൈൻ പദ്ധതിയിലും ഈ പിന്തുടർച്ച കാണാമെന്നും മേധാ പട്കർ പറഞ്ഞു.

കോഴിക്കോട്ട് സില്‍വര്‍ ലൈന്‍ പദ്ധതിക്കുവേണ്ടി സർവ്വെ നടത്തുന്ന പ്രദേശവും അടുത്ത ദിവസം മേധാ പട്കർ സന്ദർശിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it