Kerala

വഖഫ് ബോര്‍ഡ്‌നിയമനം :ചര്‍ച്ചയല്ല, നിയമം പിന്‍വലിക്കലാണ് അഭികാമ്യമെന്ന് മെക്ക

നടപ്പ് ബജറ്റ് സമ്മേളന കാലയളവില്‍ തന്നെ വഖഫ് ബോര്‍ഡ്‌നിയമനം സംബന്ധിച്ച ബില്ല് പിന്‍വലിച്ച് ആര്‍ജ്ജവം കാട്ടണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി

വഖഫ് ബോര്‍ഡ്‌നിയമനം :ചര്‍ച്ചയല്ല, നിയമം പിന്‍വലിക്കലാണ് അഭികാമ്യമെന്ന് മെക്ക
X

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ കാല ഉറപ്പുകള്‍ പ്രാവര്‍ത്തികമാക്കുന്നതിന് നടപ്പ് ബജറ്റ് സമ്മേളന കാലയളവില്‍ തന്നെ, വഖഫ് ബോര്‍ഡ്‌നിയമനം സംബന്ധിച്ച ബില്ല് പിന്‍വലിച്ച് ആര്‍ജ്ജവം കാട്ടണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും വ്യത്യസ്ത നിലപാടുകളും നിയമസഭയില്‍ മറുപടി നല്‍കിയും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാതെ,പിഎസ് സിക്ക് വിടാനുള്ള നിയമം പിന്‍വലിച്ച് എല്‍ഡിഎഫിന്റെ ന്റെ ഉറപ്പ് പാലിക്കണം. നിയമം പിന്‍വലിച്ച ശേഷമാണ് ഇക്കാര്യത്തിലുള്ള വിശദമായ ചര്‍ച്ച നടത്തേണ്ടതെന്നും മെക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it