പാലൊളി മുഹമ്മദ് കമ്മറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം: മെക്ക
ഇരുപത് ശുപാര്‍ശകളില്‍ ദഖ് നി കച്ചി മേമന്‍ വിഭാഗത്തെ സംസ്ഥാന സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതല്ലാതെ മറ്റു ശുപാര്‍ശകള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല.പാലൊളി മുഹമ്മദ് കമ്മറ്റി ശുപാര്‍ശകളില്‍ നടപ്പിലാക്കാത്തവ ചൂണ്ടിക്കാണിച്ചാല്‍ അവ പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വാസത്തിലെടുത്തു കൊണ്ടാണ് മെക്കയുടെ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ വീണ്ടും സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നത്

കൊച്ചി: പാലൊളി മുഹമ്മദ് കുട്ടി ചെയര്‍മാനായിരുന്ന കമ്മറ്റി റിപ്പോര്‍ട്ടിന്റെ 22 മുതല്‍ 28 വരെയുള്ള പേജുകളിലെ വിദ്യാഭ്യാസ, ഉദ്യോഗ രംഗത്തെ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ഇരുപത് ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തിര നടപടിസ്വീകരിക്കണമെന്ന്മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) 33ാം സ്ഥാപക ദിന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
പ്രസ്തുത ഇരുപത് ശുപാര്‍ശകളില്‍ ദഖ് നി കച്ചി മേമന്‍ വിഭാഗത്തെ സംസ്ഥാന സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതല്ലാതെ മറ്റു ശുപാര്‍ശകള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല.പാലൊളി മുഹമ്മദ് കമ്മറ്റി ശുപാര്‍ശകളില്‍ നടപ്പിലാക്കാത്തവ ചൂണ്ടിക്കാണിച്ചാല്‍ അവ പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വാസത്തിലെടുത്തു കൊണ്ടാണ് മെക്കയുടെ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ വീണ്ടും സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നത്. ഇടതുമുന്നണിയുടെ 2016 ലെയും 2021ലെയും പ്രകടന പത്രികകളിലെ വാഗ്ദാനമാണ് സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പാലൊളികമ്മറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നത്.
ഈ സാഹചര്യത്തില്‍ സച്ചാര്‍ പാലൊളി കമ്മറ്റി ശുപാര്‍കള്‍ പൂര്‍ണമായും മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.സച്ചാര്‍ പാലൊളി കമ്മറ്റികള്‍ കണ്ടെത്തിയ എഴുപത്തിയേഴ് പ്രശ്‌നങ്ങളില്‍ ഒന്നു മാത്രമായ സ്‌കോളര്‍ഷിപ്പ് പ്രശ്‌നം മാത്രമല്ല, മുസ്‌ലിം പിന്നാക്കാവസ്ഥക്ക് പരിഹാരമായി സര്‍വ്വതലത്തിലും പുരോഗതിക്ക് ഉതകുന്ന ഭൂരിപക്ഷം ശുപാര്‍ശകളും നാളിതുവരെ നടപ്പിലാക്കുന്നതിന് കഴിഞ്ഞ കാല സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. പൂര്‍ണമായും മുസ്‌ലിംകള്‍ക്കായി നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ പതിനഞ്ച് വര്‍ഷമായി നടപ്പാക്കാതിരുന്ന സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പ്രഫ: ഇ അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഡോ.എം അബ്ദുല്‍ സലാം, ഡോ. പി നസീര്‍ എന്നിവര്‍ സ്ഥാപക ദിന സന്ദേശവും അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. ദേശീയ സെക്രട്ടറി എ എസ് എ റസാഖ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. എം എ ലത്തീഫ്, എം അബ്ദുല്‍ കരീം, സി എച്ച് ഹം സ മാസ്റ്റര്‍, ഫാരൂഖ് എഞ്ചിനീയര്‍, ടി എസ് അസീസ്, എ മഹ് മൂദ്, അബ്ദുല്‍ സലാം ക്ലാപ്പന , സി ബി കുഞ്ഞു മുഹമ്മദ്, എം അഖ്‌നിസ്, എ ഐ മുബീന്‍ , സി ടി കുഞ്ഞയമു , എം എം നൂറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര, വി കെ അലി, എം ആരിഫ് ഖാന്‍, കെ എസ് കുഞ്ഞ്, എം എ മജീദ് കുന്നിക്കോട്, എം കമാലുദ്ദീന്‍, അബ്ദുറഹിമാന്‍ വട്ടത്തില്‍, കെ സ്രാജ് കുട്ടി, വി പി സക്കീര്‍, സി എം എ ഗഫൂര്‍, അബൂബക്കര്‍ കടലുണ്ടി, എം പി മുഹമ്മദ്, വി എസ് മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് ഷെരീഫ്, നസീബുല്ല മാസ്റ്റര്‍, മുഹമ്മദ് നജീബ്, മുഹമ്മദാലി, യൂനസ് കൊച്ചങ്ങാടി, എസ് നസീര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
RELATED STORIES
കടയ്ക്കല് സംഭവം അങ്ങിനെ ലഘൂകരിക്കാന് കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള് പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില് ...
6 Sep 2023 7:36 AM GMTമൊബൈല് ഫോണ് നഷ്ടപ്പെട്ടാല് എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT