Kerala

സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം;അഞ്ചിന നിര്‍ദ്ദേശങ്ങളുമായി മെക്ക

ആഗസ്റ്റ് മൂന്നിന് മുസ്‌ലിം സംഘടനകള്‍ സംയുക്തമായി നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ വിജയിപ്പിക്കുവാനും മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം;അഞ്ചിന നിര്‍ദ്ദേശങ്ങളുമായി മെക്ക
X

കൊച്ചി: സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനത്തില്‍ മെക്കയുടെ അഞ്ചിന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) സംസ്ഥാന നേതൃയോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി.ആഗസ്റ്റ് മൂന്നിന് മുസ്‌ലിം സംഘടനകള്‍ സംയുക്തമായി നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ വിജയിപ്പിക്കുവാനും നേതൃയോഗം തീരുമാനിച്ചു.

(1) മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു ജസ്റ്റീസ് രജീന്ദ്ര സച്ചാര്‍ സമിതി സമര്‍പ്പിച്ച എഴുപതിലധികം നിര്‍ദ്ദേശങ്ങളിലും ശുപാര്‍ശകളിലും പെട്ട ക്ഷേമ വികസന പദ്ധതികളും പരിപാടികളും പൂര്‍ണ്ണമായും മുസ്‌ലിംകള്‍ക്ക് മാത്രമായി നടപ്പിലാക്കുക. പദ്ധതി വിഹിതം, പ്ലാന്‍ ഫണ്ട് / നോണ്‍പ്ലാന്‍ ഫണ്ട്, ബജറ്റ് അലോക്കേഷന്‍ എന്നിവ 100ശതമാനവും മുസ്‌ലിംകള്‍ക്കായി നീക്കി വക്കുക. സ്‌കോളര്‍ഷിപ്പ് അടക്കമുള്ള മുഴുവന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയും ഫണ്ടും അര്‍ഹരായ മുഴുവന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പുവരുത്തുവാന്‍ തക്ക വിധം , സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള തുക മുഴുവന്‍ ബന്ധപ്പെട്ട ബഡ്ജറ്റ് ഹെഡില്‍ നിന്നും വകയിരുത്തുക.

(2) മുന്നാക്ക വിഭാഗങ്ങള്‍ക്ക് സമുന്നതിയിലൂടെ നടപ്പാക്കി വരുന്ന സ്‌കോളര്‍ഷിപ്പും പഠനം പഠനേതര പ്രോത്സാഹനവും പ്രോത്സാഹനതുകയും പിന്നാക്കവിഭാഗങ്ങള്‍ക്കും മുന്നാക്കവിഭാഗങ്ങളുടെ അതേ നിരക്കില്‍ വര്‍ധിപ്പിക്കുക.

(3).28-5 -2021 ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവനുസരിച്ച് ന്യൂനപക്ഷ ക്ഷേമവികസന പ്രവര്‍ത്തനവും ഫണ്ടും ജനസംഖ്യാനുപാതികമായി ഉറപ്പുവരുത്തുന്നതിന് മുസ്‌ലിം വിഹിതം വ്യക്തമാക്കി കൃത്യമായ നിരക്ക് നിശ്ചയിച്ച് പ്രഖ്യാപിച്ചുത്തരവിറക്കുക. വിദ്യാഭ്യാസ ഉദ്യോഗ തൊഴില്‍ മേഖലകളിലെ പങ്കാളിത്തവും പ്രാതിനിധ്യവും ജനസംഖ്യാനുപാതികമായി ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുക. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ശമ്പളവും ഗ്രാന്റുള്‍പ്പടെയുള്ള ധനസഹായവും നല്‍കുന്നു എല്ലാ സ്ഥാപനങ്ങളും ജനസംഖ്യാന്‍ പാതികമായി അനുവദിക്കുക. നിയമനങ്ങളിലും പ്രവേശനത്തിനും സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലും ജനസംഖ്യാനുപാതിക വിഹിതം ഉറപ്പുവരുത്തുക.

(4) മേല്‍ വിവരിച്ച ആവശ്യങ്ങള്‍ക്ക് ശാശ്വത പരിഹാരവും ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്ക് ഇടവരാത്ത വിധവും കുറ്റമറ്റതും സമഗ്രവുമായ നിയമനിര്‍മ്മാണം നടത്തുക. ഇതിനായി ആഗസ്റ്റ് പകുതി വരെ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്ലവതരിപ്പിച്ച് നടപടികളാരംഭിക്കുക.(5) ഭരണത്തിലിരിക്കുന്ന ഇടതുമുന്നണിയുടെ 2016ലെ പ്രകടനപത്രികയിലെ 422ാം ഇനമായും 2021 ലെ പ്രകടന പത്രികയിലെ ഇരുന്നൂറ്റി അറുപത്തിയൊന്നാം ഇനമായും ചേര്‍ത്തിട്ടുള്ള വാഗ്ദാനങ്ങളാണ്. മേല്‍ ആവശ്യങ്ങളാണ് പരിഹാരം തേടുന്നതെന്നും യോഗം വിശദീകരിച്ചു.

പ്രഫ: ഇ. അബ്ദുല്‍ റഷീദ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അലി പ്രമേയങ്ങള്‍ വിശദീകരിച്ചു. സി ബി കുഞ്ഞിമുഹമ്മദ് എ.എസ്. എ റസാഖ്, എം എ ലത്തീഫ്, കെ എം അബ്ദുല്‍ കരീം, സി.എച്ച് ഹംസ മാസ്റ്റര്‍, എന്‍ സി ഫാറൂഖ് എഞ്ചിനീയര്‍ , ടി എസ് അസീസ്, അബ്ദുല്‍ സലാം ക്ലാപ്പന , എം അഖ്‌നിസ്, എ ഐ മുബിന്‍ , സി ടി കുഞ്ഞയമു , എം എം ആറുദ്ദീന്‍, ഉമര്‍ മുള്ളൂര്‍ക്കര നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തി.സച്ചാര്‍ സംരക്ഷണ സമിതിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണത്തോടും പിന്തുണയോടും ഭാവി കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു.

Next Story

RELATED STORIES

Share it