തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മായാവതി ഇന്ന് തിരുവനന്തപുരത്ത്

ലഖ്‌നോവില്‍ നിന്നു വിമാനം വഴി ഒരു മണിയോടെയാകും തിരുവനന്തപുരത്ത് എത്തിച്ചേരുക. രണ്ട് മണിക്ക് മായാവതി പൂജപ്പുര മൈതാനത്ത് പ്രസംഗിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മായാവതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിഎസ്പി സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാര്‍ട്ടി അധ്യക്ഷ മായാവതി ഇന്നു തിരുവനന്തപുരത്തെത്തും. ലഖ്‌നോവില്‍ നിന്നു വിമാനം വഴി ഒരു മണിയോടെയാകും തിരുവനന്തപുരത്ത് എത്തിച്ചേരുക. രണ്ട് മണിക്ക് മായാവതി പൂജപ്പുര മൈതാനത്ത് പ്രസംഗിക്കും.

മൂന്നിനു മൈസൂരുവിലേക്കു തിരിക്കും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനാണു മായാവതി എത്തുന്നത്. കനത്ത സുരക്ഷയാണ് മായാവതിക്കായി പൊലിസ് ഒരുക്കിയിരിക്കുന്നത്.

RELATED STORIES

Share it
Top