Kerala

ജില്ലകള്‍ കേന്ദ്രീകരിച്ച് വിവാഹത്തട്ടിപ്പ്: യുവതി അറസ്റ്റില്‍

മലപ്പുറം കൊണ്ടോട്ടി ചിക്കോട് കുമ്പള്ളത്ത് മാറയ്ക്കല്‍ വീട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യ വി ശാലിനി (33) യെ ആണ് കായംകുളം പോലിസ് അറസ്റ്റുചെയ്തത്. വിവാഹമോചിതനായ കായംകുളം സ്വദേശിയായ 45 കാരനായ യുവാവ് മാട്രിമോണിയല്‍ പരസ്യം വഴിയാണ് യുവതിയുമായി പരിചയപ്പെടുന്നത്.

ജില്ലകള്‍ കേന്ദ്രീകരിച്ച് വിവാഹത്തട്ടിപ്പ്: യുവതി അറസ്റ്റില്‍
X

ആലപ്പുഴ: വിവിധ ജില്ലകളിലായി നിരവധി വിവാഹത്തട്ടിപ്പുകള്‍ നടത്തിവന്ന യുവതിയെ പോലിസ് അറസ്റ്റുചെയ്തു. മലപ്പുറം കൊണ്ടോട്ടി ചിക്കോട് കുമ്പള്ളത്ത് മാറയ്ക്കല്‍ വീട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യ വി ശാലിനി (33) യെ ആണ് കായംകുളം പോലിസ് അറസ്റ്റുചെയ്തത്. വിവാഹമോചിതനായ കായംകുളം സ്വദേശിയായ 45 കാരനായ യുവാവ് മാട്രിമോണിയല്‍ പരസ്യം വഴിയാണ് യുവതിയുമായി പരിചയപ്പെടുന്നത്. 2019 ജനുവരി മുതല്‍ യുവാവിനെ ഫോണില്‍ വിളിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണാത്തല സ്വദേശിയാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്.

ആദ്യഭര്‍ത്താവ് മരണപ്പെട്ടുപോയതാണെന്നും മലപ്പുറം മഞ്ചേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണെന്നും എല്‍എല്‍ബി, എല്‍എല്‍എം ബിരുദധാരിയാണെന്നും മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചതിനാല്‍ അധ്യാപികജോലി രാജിവച്ചെന്നും യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതിനുശേഷം യുവാവില്‍നിന്നും മൂന്നുപവന്റെ സ്വര്‍ണമാല വാങ്ങി. പകരം യുവാവിന് സ്‌നേഹസമ്മാനമെന്ന് പറഞ്ഞ് അഞ്ച് പവന്റെ സ്വര്‍ണമാലയെന്ന് പറഞ്ഞു മറ്റൊരു മാല നല്‍കി. ഈമാസം അഞ്ചിനാണ് കായംകുളം പുതുപ്പള്ളിയിലെ ഒരു ക്ഷേത്രത്തില്‍വച്ചു ഇരുവരുടെയും വിവാഹവും നടന്നു.

ഒരുമിച്ചുതാമസിച്ചുവരുന്നതിനിടെ യുവാവിനെക്കൊണ്ട് ഓച്ചിറയിലെ ജുവലറികളില്‍നിന്ന് വീണ്ടും യുവതി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിപ്പിച്ചു. കഴിഞ്ഞദിവസം ഇരുവരും ഓച്ചിറ ക്ഷേത്രദര്‍ശനം കഴിഞ്ഞുവരവെ യുവാവിന്റെ സുഹൃത്തുക്കള്‍ ശാലിനിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവാവിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചു. മുമ്പ് സമാനതട്ടിപ്പുകേസുകള്‍ സംബന്ധിച്ച് ചാനലുകളില്‍വന്ന ദൃശ്യങ്ങളും സുഹൃത്തുക്കള്‍ യുവാവിനെ കാണിച്ചു. ഇതോടെയാണ് യുവതിയുടെ കെണിയില്‍പെടുകയായിരുന്നുവെന്ന് യുവാവിന് മനസ്സിലായത്.

തനിക്ക് നല്‍കിയ മാലയും വിവാഹത്തിന് വീട്ടുകാര്‍ക്ക് നല്‍കിയ ആഭരണങ്ങളും പരിശോധിച്ചപ്പോള്‍ എല്ലാം മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി. തുടര്‍ന്ന് കായംകുളം സ്‌റ്റേഷനില്‍ ശാലിനിക്കെതിരേ യുവാവ് പരാതി നല്‍കി. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ശാലിനി രക്ഷപ്പെടുന്നതിനായി കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സിഐ വി കെ സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയായിരുന്നു. ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, കായംകുളം എന്നിവിടങ്ങളില്‍ സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി ശാലിനി സമ്മതിച്ചു. പ്രതിയെ കായംകുളം കോടതി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it