Kerala

മരടിലെ ജെയിന്‍ കോറല്‍ കോവ് നിലം പൊത്താന്‍ മണിക്കൂറുകള്‍ മാത്രം; ഒഴിപ്പിക്കല്‍ പൂര്‍ത്തിയായി; സാങ്കേതിക വിദഗ്ദര്‍ കണ്‍ട്രോള്‍ റൂമില്‍ എത്തി

ജെയിന്‍ കോറല്‍ കോവിന് 200 മീറ്റര്‍ അകലെയുളള മറ്റൊരു ഫ്‌ളാറ്റിന്റെ 12ാം നിലയിലാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്.സ്‌ഫോടന വിദഗ്ദന്‍ അടക്കം അഞ്ചു വിദഗ്ദരാണ് ബ്ലാസ്റ്റിംഗ് സെന്ററില്‍ ഉള്ളത്.ഇവിടെ നിന്നും നൂറി മീറ്റര്‍ അകലെയാണ് ബ്ലാസ്റ്റിംഗ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.92 വീടുകളാണ് സമീപത്തുള്ളത്. ഇവരെ രാവിലെ ഒമ്പതു മണിമുതല്‍ തന്നെ അധികൃതര്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചിരുന്നു, സ്‌ഫോടനത്തിന്റെ ഭാഗമായി രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെ ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.കായലിലെക്ക് ഇറങ്ങിയാണ് ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ സ്‌ഫോടനത്തില്‍ തകര്‍ന്ന് വീഴുമ്പോള്‍ അവശിഷ്ടം കായലില്‍ പതിക്കുമോയെന്നാണ് ആശങ്ക

മരടിലെ ജെയിന്‍ കോറല്‍ കോവ് നിലം പൊത്താന്‍ മണിക്കൂറുകള്‍ മാത്രം; ഒഴിപ്പിക്കല്‍ പൂര്‍ത്തിയായി; സാങ്കേതിക വിദഗ്ദര്‍ കണ്‍ട്രോള്‍ റൂമില്‍ എത്തി
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടില്‍ പൊളിക്കന്ന മൂന്നാമത്തെ ഫ്‌ളാറ്റ് സമുച്ചയമായ ജെയിന്‍ കോറല്‍ കോവ് സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് മുമ്പായി സമീപത്തെ താമസക്കാരെ വിടുകളില്‍ നിന്നും ഒഴിപ്പിച്ചു.സ്‌ഫോടനത്തിന് നേതൃത്വം നല്‍കുന്ന സാങ്കേതിക വിദഗ്ദര്‍ കണ്‍ട്രോള്‍ റൂമില്‍ എത്തി. ജെയിന്‍ കോറല്‍ കോവിന് 200 മീറ്റര്‍ അകലെയുളള മറ്റൊരു ഫ്‌ളാറ്റിന്റെ 12ാം നിലയിലാണ് കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്.സ്‌ഫോടന വിദഗ്ദന്‍ അടക്കം അഞ്ചു വിദഗ്ദരാണ് ബ്ലാസ്റ്റിംഗ് സെന്ററില്‍ ഉള്ളത്.ഇവിടെ നിന്നും നൂറി മീറ്റര്‍ അകലെയാണ് ബ്ലാസ്റ്റിംഗ് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.92 വീടുകളാണ് സമീപത്തുള്ളത്. ഇവരെ രാവിലെ ഒമ്പതു മണിമുതല്‍ തന്നെ അധികൃതര്‍ ഒഴിപ്പിക്കാന്‍ ആരംഭിച്ചിരുന്നു, സ്‌ഫോടനത്തിന്റെ ഭാഗമായി രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെ ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.കായലിലെക്ക് ഇറങ്ങിയാണ് ജെയിന്‍ കോറല്‍ കോവ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ സ്‌ഫോടനത്തില്‍ തകര്‍ന്ന് വീഴുമ്പോള്‍ അവശിഷ്ടം കായലില്‍ പതിക്കുമോയെന്നാണ് ആശങ്ക. എന്നാല്‍ കായലില്‍ പതിക്കില്ലെന്നാണ് പൊളിക്കലിന് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കുന്നത്.ജെയിന്‍ കോറല്‍ കോവിനോട് ചേര്‍ന്ന് തന്നെ മറ്റൊരു വീട് സ്ഥിതി ചെയ്യുന്നുന്നുണ്ട്. ഈ വിടിന് എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്ക നിലവിലുണ്ട്.

എന്നാല്‍ ജെയിന്‍ കോറല്‍ കോവിന്റെ മതില്‍കെട്ടിനുളളില്‍ തന്നെ സ്‌ഫോടനത്തിന്റെ പ്രകമ്പനം നിലനില്‍ക്കുമെന്നും അവശിഷ്ടങ്ങള്‍ പുറത്തേയ്ക്ക് പതിക്കില്ലെന്നുമാണ് അധിതൃതര്‍ വ്യക്തമാക്കുന്നത്്.മുബൈയിലെ എഡിഫസും ജെറ്റ് ഡിമോളിഷന്‍ കമ്പനയുമാണ് ജെയിന്‍ കോറല്‍ കോവും തകര്‍ക്കുന്നത്.ഇന്നലെ ഹോളി ഫെയ്ത് എച്ചു ടു ഒയും തകര്‍ത്തത് ഇതേ കമ്പനി തന്നെയായിരുന്നു.രാവിലെ 11 മണിക്കാണ് സ്‌ഫോടനം നടത്ുന്നത്. ഇതിന് മുന്നോടിയായി 10.30 ന്് ആദ്യ സൈറണ്‍ മുഴങ്ങും. ഇതോടെ സമീപത്തെ റോഡുകള്‍ പോലിസ് ബാരിക്കേഡുപയോഗിച്ച് തകര്‍ക്കും.തുടര്‍ന്ന് സമീപ വീടുകളില്‍ പോലിസ് വീണ്ടും പരിശോധന നടത്തി ആരുമില്ലെന്നും 200 മീറ്റര്‍ ചുറ്റളവില്‍ റോഡുകള്‍ ബ്ലോക്കു ചെയ്തുവെന്നും ഉറപ്പാക്കും ഇതിനു ശേഷം സ്‌ഫോടനത്തിന് തയാറാകാന്‍ മുന്നറിപ്പു നല്‍കികൊണ്ട് കണ്‍ട്രോള്‍ റൂമില്‍ നിന്നും 10.55 ന് രണ്ടാം സൈറണും മുഴങ്ങും. ഇത്്് കഴിഞ്ഞ് അഞ്ച് മിനിറ്റിനു ശേഷം മൂന്നാം സൈറണും മുഴങ്ങും തൊട്ടു പിന്നാലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും സ്‌ഫോടന നടത്താന്‍ ബ്ലാസ്റ്റിംഗ് സെന്റിലേക്ക് നിര്‍ദേശം എത്തുകയും ഇവിടെയുള്ള വിദഗ്ദന്‍ എക്്‌സപ്ലോഡറില്‍ വിരല്‍ അമര്‍ത്തുകയും ജെയിന്‍ കോറല്‍ കോവില്‍ സ്‌ഫോടനം നടക്കുകയും ചെയ്യും.ഇതിനു ശേഷം പൊടിപടലങ്ങള്‍ അടങ്ങിയ ശേഷമായിരിക്കും പ്രദേശത്ത് ഗതാഗതം പുനസ്ഥാപിക്കുകയും സമീപവാസികള്‍ക്ക് വിടുകളിലേക്ക് മടങ്ങാനും കഴിയുക.നാലു ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ ഏറ്റവും വിസ്തൃതിയുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് ജെയിന്‍ കോറല്‍ കോവ്. 17 നിലകളില്‍ 122 അപാര്‍ട്‌മെന്റുകളാണ് ഇവിടെയുള്ളത്.

Next Story

RELATED STORIES

Share it