ഇടുക്കിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് വെടിയേറ്റു

കാലിന് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ ഇപ്പോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇടുക്കിയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് വെടിയേറ്റു

ഇടുക്കി: കമ്പംമെട്ടിനടുത്ത് ശാന്തിപുരത്ത് സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്കിനിടെ ഒരാള്‍ക്ക് വെടിയേറ്റു. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ ഇരുകാലുകള്‍ക്കുമാണ് വെടിയേറ്റത്. ഇയാളുടെ സുഹൃത്തായ ചക്രപാണി സന്തോഷാണ് വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. ചക്രപാണിക്കെതിരേ തോക്ക് കൈവശംവച്ചതിന് മുന്‍പും കേസുണ്ടെന്ന് പോലിസ് അറിയിച്ചു.

കാലിന് ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ ഇപ്പോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിന് അടിയന്തിര ശസ്ത്രക്കിയ വേണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES

Share it
Top