Kerala

കോട്ടയത്ത് 52-കാരന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്.

കോട്ടയത്ത് 52-കാരന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
X

കോട്ടയം: കോട്ടയം ജില്ലയിലെ തിരുവാതുക്കലിന് സമീപം പതിനാറില്‍ ചിറയില്‍ മദ്യലഹരിയില്‍ 52-കാരന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാര്‍ത്തിക ഭവനില്‍ സുജാത(72)യാണ് കൊല്ലപ്പെട്ടത്. മകന്‍ ബിജുവാണ് സുജാതയെ ആക്രമിച്ചത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബിജുവിന്റെ ആക്രമണം.

ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അച്ഛന്‍ തമ്പി(74)യെ ബിജു ചുറ്റിക കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ അയല്‍വാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.

പരിക്കേറ്റ സുജാതയെയും തമ്പിയേയും നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സുജാത മരിച്ചത്. സുജാതയുടെ മൃതദേഹത്തില്‍ വെട്ടുകത്തി കൊണ്ടുള്ള മുറിവും തലയില്‍ നീരുമുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഗുരുതര പരിക്കേറ്റ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുര്‍ന്ന് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എംജെ അരുണ്‍ ബിജുവിനെ കസ്റ്റഡിയിലെടുത്തു. വെസ്റ്റ് എസ്ഐ ടി ശ്രീജിത്ത്, സി ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it