Kerala

പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആലുവ സ്വദേശി അറസ്റ്റിൽ

യുവതിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.

പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആലുവ സ്വദേശി അറസ്റ്റിൽ
X

വാഴക്കുളം: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിന്റെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ പരാതിയെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥനായ ആലുവ ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെ വാഴക്കുളം പോലിസ് പിടികൂടി. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മേയിലായിരുന്നു വിവാഹ നിശ്ചയം. പിറ്റേന്ന് യുവതിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് ഇയാൾ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാൾ പിൻവാങ്ങിയതെന്നും പരാതിയിലുണ്ട്.

ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ്‌ 30-ന് 50,000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവൻ സ്വർണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it