Kerala

ഹിമാചല്‍ പ്രദേശില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവ് മരിച്ചു; അപകടം ഹണിമൂണ്‍ യാത്രക്കിടെ

രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി കുളു പോലിസ് സൂപ്രണ്ട് ഗൗരവ് സിംഗ് അറിയിച്ചു. സംഭവത്തില്‍ റാഫ്റ്റിംഗ് ഓപ്പറേറ്റര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ മലയാളി യുവാവ് മരിച്ചു; അപകടം ഹണിമൂണ്‍ യാത്രക്കിടെ
X

കുളു: ഹിമാചല്‍പ്രദേശിലെ കുളുവില്‍ ഹണിമൂണ്‍ യാത്രക്കിടെ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാര്യവട്ടം സ്വദേശി കെഎസ് രഞ്ജിത്താണ്(35) മരിച്ചത്. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കാര്യവട്ടം പഞ്ചവിള സ്വദേശിയായ രഞ്ജിത്ത് കഴിഞ്ഞ ആഗസ്റ്റ് 25നാണ് വിവാഹിതനായത്. ഹണിമൂണ്‍ യാത്രയ്ക്കായി ഭാര്യയ്ക്കും മറ്റു കുടുംബസുഹൃത്തുകള്‍ക്കുമൊപ്പം ഹിമാചലില്‍ എത്തിയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ 11 മണിയോടെ ബീസ് നദിയില്‍ വാട്ടര്‍ റാഫിറ്റിംഗ് നടത്തുന്നതിനിടെ രഞ്ജിത്തും ഭാര്യയും സഞ്ചരിച്ച റാഫ്റ്റ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയും നദിയിലെ പാറക്കെട്ടില്‍ രഞ്ജിത്തിന്റെ തലയിടിക്കുകയുമായിരുന്നു. രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന എട്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി കുളു പോലിസ് സൂപ്രണ്ട് ഗൗരവ് സിംഗ് അറിയിച്ചു. സംഭവത്തില്‍ റാഫ്റ്റിംഗ് ഓപ്പറേറ്റര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും വേഗം വിട്ടുകിട്ടാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ടൂറിസം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു.




Next Story

RELATED STORIES

Share it