Kerala

വിനോദസഞ്ചാരികളുടെ മരണം: നേപ്പാൾ പോലിസിന്റെ സഹായം തേടി

പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പോലിസിന്റെ സഹായം തേടിയത്.

വിനോദസഞ്ചാരികളുടെ മരണം: നേപ്പാൾ പോലിസിന്റെ സഹായം തേടി
X

തിരുവനന്തപുരം: നേപ്പാളിൽ മരണമടഞ്ഞ മലയാളികളായ എട്ട് വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിന് നേപ്പാൾ പോലിസ് അടിയന്തര നടപടി സ്വീകരിക്കും. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്‌റ നേപ്പാൾ പോലിസ് മേധാവിയുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമാണ് സംസ്ഥാന പോലിസ് മേധാവി നേപ്പാൾ പോലിസുമായി ബന്ധപ്പെട്ടത്.

പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനാണ് നേപ്പാൾ പോലിസിന്റെ സഹായം തേടിയത്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അവർ ശ്രമിച്ചുവരികയാണെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

Next Story

RELATED STORIES

Share it