Kerala

പോലിസിന് ഇനി മലയാളത്തിലും ട്വിറ്റര്‍ അക്കൗണ്ട്

നിലവിലുള്ള വെബ്സൈറ്റ്, ഫെയ്സ് ബുക്ക് സംവിധാനങ്ങള്‍ക്കു പുറമേയാണ് മലയാളത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നത്.

പോലിസിന് ഇനി മലയാളത്തിലും ട്വിറ്റര്‍ അക്കൗണ്ട്
X

തിരുവനന്തപുരം: കേരളാ പോലിസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനി മുതല്‍ ട്വിറ്ററിലൂടെ മലയാളത്തിലും ലഭ്യമാകും. ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ഇംഗ്ലീഷില്‍ നിലവിലുള്ള അക്കൗണ്ടിനു പുറമേയാണിത്. ഇതു സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നതിലൂടെ പോലിസിന്‍റെ നല്ല പ്രവര്‍ത്തികള്‍ കൂടുതല്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും ജനങ്ങളുടെ പ്രതികരണം കൃത്യമായി അറിയുന്നതിനും കഴിയും. ഫോട്ടോ, വീഡിയോ എന്നിവയും ട്വിറ്ററിലൂടെ ലഭ്യമാകും. ട്വിറ്ററിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഉടന്‍ മറുപടി നല്‍കും. നിലവിലുള്ള വെബ്സൈറ്റ്, ഫെയ്സ് ബുക്ക് സംവിധാനങ്ങള്‍ക്കു പുറമേയാണ് മലയാളത്തില്‍ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിക്കുന്നത്.

Next Story

RELATED STORIES

Share it