Kerala

ന്യൂനമര്‍ദ്ദം: എന്‍ഡിആര്‍എഫ് ടീം ആലപ്പുഴയില്‍; കടലോര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

നിലവില്‍ പ്രശ്‌ന സാധ്യതയുള്ള കടലോര മേഖലകള്‍ എന്‍ഡിആര്‍ഫ് സംഘം സന്ദര്‍ശിക്കുകയാണ്. കാര്‍ത്തികപ്പള്ളി മേഖലയിലാണ് ഇപ്പോള്‍ സന്ദര്‍ശിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് മേഖലയും ടീം സന്ദര്‍ശിക്കും

ന്യൂനമര്‍ദ്ദം: എന്‍ഡിആര്‍എഫ് ടീം ആലപ്പുഴയില്‍; കടലോര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു
X

ആലപ്പുഴ:ന്യൂനമര്‍ദ്ദം മൂലം കനത്ത മഴയും കടല്‍ക്ഷോഭവും പ്രവചിച്ചിട്ടുള്ളതിനതുടര്‍ന്ന് തീരദേശ ജില്ലയായ ആലപ്പുഴയില്‍ ജാഗ്രത കൂടുതല്‍ ശക്തമാക്കി.എന്‍ഡിആര്‍എഫ് സംഘം എത്തി.മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന അറിയിപ്പും നേരത്തെതന്നെ നല്‍കിയിരുന്നു. റവന്യൂ,ഫിഷറീസ് ടീമുകള്‍ കടലോര മേഖലകളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് 17 അംഗ എന്‍ഡിആര്‍എഫ് ടീം ജില്ലയിലെത്തിയിരിക്കുന്നത്. നിലവില്‍ പ്രശ്‌ന സാധ്യതയുള്ള കടലോര മേഖലകള്‍ എന്‍ഡിആര്‍ഫ് സംഘം സന്ദര്‍ശിക്കുകയാണ്. കാര്‍ത്തികപ്പള്ളി മേഖലയിലാണ് ഇപ്പോള്‍ സന്ദര്‍ശിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് മേഖലയും ടീം സന്ദര്‍ശിക്കും.ഇന്നു മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. നിലവില്‍ മല്‍സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.

Next Story

RELATED STORIES

Share it