Kerala

ലോക്ക് ഡൗണ്‍ ലംഘനം: ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്

ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ത്തതെന്നാണ് ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രതികരണം.

ലോക്ക് ഡൗണ്‍ ലംഘനം: ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്
X

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പടെ 15 പേര്‍ക്കെതിരെ കേസ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയതിനാണ് കേസ്. ഇടുക്കി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയതിനാണ് ചെറുതോണി പോലിസ് കേസ്സെടുത്തിരിക്കുന്നത്.

ഡീനിന് പുറമേ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം ജലാലുദ്ദീന്‍ തുടങ്ങിയ 14 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ സമരത്തില്‍ ആളുകള്‍ കൂട്ടംകൂടിയെന്നാണ് ചെറുതോണി പോസ് പറയുന്നത്. എന്നാല്‍, ഇടത് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ത്തതെന്നാണ് ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രതികരണം.

ഇടുക്കിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും മെഡിക്കല്‍ കോളജില്‍ അടിയന്തരമായി പിസിആര്‍ ലാബ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ഏകദിന ഉപവാസ സമരം.

Next Story

RELATED STORIES

Share it