Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ ആകെ 12,068 നാമനിര്‍ദേശ പത്രികകള്‍; 95 പത്രികകള്‍ തള്ളി

നവംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രികകള്‍ പിന്‍വലിക്കാം. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 203 നാമനിര്‍ദേശ പത്രികകളില്‍ മൂന്നെണ്ണമാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്.

തദ്ദേശ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ ആകെ 12,068 നാമനിര്‍ദേശ പത്രികകള്‍; 95 പത്രികകള്‍ തള്ളി
X

കോട്ടയം: ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 95 നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. ആകെ ലഭിച്ച 12,163 പത്രികകളില്‍ 12,068 എണ്ണം അംഗീകരിച്ചു. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തിയത്.

നവംബര്‍ 23ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ പത്രികകള്‍ പിന്‍വലിക്കാം. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട 203 നാമനിര്‍ദേശ പത്രികകളില്‍ മൂന്നെണ്ണമാണ് സൂക്ഷ്മപരിശോധനയില്‍ തള്ളിയത്. കുമരകം, വെള്ളൂര്‍, അയര്‍ക്കുന്നം എന്നീ ഡിവിഷനുകളിലെ ഓരോ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് മതിയായ രേഖകളുടെ അഭാവത്തില്‍ ഒഴിവാക്കിയത്.

ഇതേ സ്ഥാനാര്‍ഥികള്‍ നല്‍കിയ മറ്റു പത്രികകള്‍ സ്വീകരിച്ച സാഹചര്യത്തില്‍ ഇവര്‍ മല്‍സരരംഗത്ത് തുടരും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടര്‍ എം അഞ്ജനയാണ് സൂക്ഷ്മപരിശോധന നടത്തിയത്. അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് അനില്‍ ഉമ്മനും സന്നിഹിതനായിരുന്നു.

തള്ളിയ പത്രികകളുടെ എണ്ണം

ജില്ലാ പഞ്ചായത്ത്-3

ബ്ലോക്ക് പഞ്ചായത്തുകള്‍ -20

മുനിസിപ്പാലിറ്റികള്‍- 12

ഗ്രാമപ്പഞ്ചായത്തുകള്‍-60

അംഗീകരിച്ച പത്രികകള്‍

ജില്ലാ പഞ്ചായത്ത്-200

ബ്ലോക്ക് പഞ്ചായത്തുകള്‍-1011

മുനിസിപ്പാലിറ്റികള്‍-1928

ഗ്രാമപ്പഞ്ചായത്തുകള്‍-8929

ജില്ലാ പഞ്ചായത്തില്‍ അംഗീകരിച്ച 200 പത്രികകളുടെ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ

1.വൈക്കം-7

2.വെള്ളൂര്‍-12

3.കടുത്തുരുത്തി-11

4.ഉഴവൂര്‍-5

5.കുറവിലങ്ങാട് -8

6.ഭരണങ്ങാനം-14

7.പൂഞ്ഞാര്‍-11

8.മുണ്ടക്കയം-8

9.എരുമേലി-13

10.കാഞ്ഞിരപ്പള്ളി-7

11.പൊന്‍കുന്നം-7

12.കങ്ങഴ-7

13.പാമ്പാടി-9

14.അയര്‍ക്കുന്നം-12

15.പുതുപ്പള്ളി-9

16.വാകത്താനം-8

17.തൃക്കൊടിത്താനം-9

18.കുറിച്ചി-9

19.കുമരകം-8

20.അതിരമ്പുഴ-10

21.കിടങ്ങൂര്‍ -7

22.തലയാഴം-9

Next Story

RELATED STORIES

Share it