തദ്ദേശ തിരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍; 1,468 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍,പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്.
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1,468 പ്രചരണ സാമഗ്രികള്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. ഇതില്‍ 1,192 പോസ്റ്ററുകളും 276 ബോര്‍ഡുകളും ഉള്‍പ്പെടുന്നു. വൈക്കം -219, മീനച്ചില്‍- 428, ചങ്ങനാശേരി -466, കാഞ്ഞിരപ്പള്ളി - 309, കോട്ടയം - 46 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ നീക്കം ചെയ്ത പ്രചാരണസാമഗ്രികളുടെ എണ്ണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍,പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്. എഡിഎം അനില്‍ ഉമ്മനാണ് ആന്റി ഡിഫേസ്മെന്റ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനം നിര്‍വഹിക്കുന്നത്. തഹസില്‍ദാര്‍മാരാണ് താലൂക്ക്തല നോഡല്‍ ഓഫിസര്‍മാര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എസ് ധര്‍മജന്‍, കെ എം മധുസൂദനന്‍ നമ്പൂതിരി, എം ടി രവി, പി ഐ നൗഷാദ്, സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് താലൂക്ക് തലത്തില്‍ പരിശോധന നടക്കുന്നത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT