Kerala

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കായി 75 ചിഹ്നങ്ങള്‍

വാഹനങ്ങളും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളും , സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കായി 75 ചിഹ്നങ്ങള്‍
X

കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരിക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ പ്രസിദ്ധീകരിച്ചു. കാരറ്റ്, കൈവണ്ടി, ചെണ്ട, വിസില്‍ തുടങ്ങി 75 ചിഹ്നങ്ങളാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കായി പട്ടികയിലുള്ളത്. വാഹനങ്ങളും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളും , സംഗീത ഉപകരണങ്ങളും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി സ്വീകരിക്കാം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി അംഗീകരിച്ച മറ്റു ചിഹ്നങ്ങള്‍: അലമാര, ആന്റിന, ആപ്പിള്‍, ഓട്ടോറിക്ഷ, മഴു, ബലൂണ്‍, ബെഞ്ച്, ബ്ലാക്ക് ബോര്‍ഡ്, കുപ്പി, ബ്രീഫ് കെയ്‌സ്, ബ്രഷ്, തൊട്ടി, കാമറ, മെഴുകുതിരികള്‍, കാര്‍, കാരം ബോര്‍ഡ്, കാരറ്റ്, കൈവണ്ടി, ചെണ്ട, കോട്ട്, ശംഖ്, ക്രിക്കറ്റ് ബാറ്റ്, വിളവെടുക്കുന്ന കര്‍ഷകന്‍, കപ്പും സോസറും, മണ്‍കലം, ഇലക്ട്രിക് സ്വിച്ച്.

എരിയുന്ന പന്തം, ഓടക്കുഴല്‍, ഫുട്ബാള്‍, ഗ്യാസ് സ്റ്റൗവ്, മുന്തിരിക്കുല, ഹാര്‍മോണിയം, ഹെല്‍മറ്റ് , ഹോക്കി സ്റ്റിക്കും പന്തും, കുടില്‍, മഷിക്കുപ്പിയും പേനയും, ഇസ്തിരിപ്പെട്ടി, കെറ്റില്‍, പട്ടം, ലാപ്‌ടോപ്, എഴുത്തു പെട്ടി, താഴും താക്കോലും, മാങ്ങ, മൊബൈണ്‍ ഫോണ്‍, പൈനാപ്പിള്‍, കലപ്പ, പ്രഷര്‍ കുക്കര്‍ , തീവണ്ടി എന്‍ജിന്‍, മോതിരം, റോസാ പൂവ്, റബ്ബര്‍ സ്റ്റാമ്പ് , കത്രിക , സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, കപ്പല്‍, സ്ലേറ്റ്, സ്റ്റെതസ്‌കോപ്പ്, സ്റ്റൂള്‍, മേശ, ടേബിള്‍ഫാന്‍, മേശ വിളക്ക്, ടെലിഫോണ്‍, ടെന്നീസ് റാക്കറ്റ്, പെരുമ്പറ, പമ്പരം, വൃക്ഷം, ട്രംപറ്റ്, കോര്‍ത്തിരിക്കുന്ന രണ്ടു വാള്‍, രണ്ടു വാളും ഒരു പരിചയും, കുട, വയലിന്‍, പമ്പ് , ടാപ്പ്, വിസില്‍, ജനല്‍ എന്നിങ്ങനെയാണ്.

Next Story

RELATED STORIES

Share it