കളമശേരി നഗരസഭയില്‍ നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്സണ്‍ സ്ഥാനം യുഡിഎഫിന്
കോണ്‍ഗ്രസില സീമ കണ്ണനാണ് നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്സണായത്
കൊച്ചി: കളമശേരി നഗരസഭയില്‍ നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്സണ്‍ സ്ഥാനം യുഡിഎഫിന്. കോണ്‍ഗ്രസില സീമ കണ്ണനാണ് നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്സണായത്.41 അംഗങ്ങളാണ് കളമശേരി നഗരസഭാ കൗണ്‍സിലില്‍ നിലവിലുള്ളത്.ഇതില്‍ യുഡിഎഫ്-19-എല്‍ഡിഎഫ്-18,എന്‍ഡിഎ-ഒന്ന്,സ്വതന്ത്രര്‍-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.മൂന്നു സ്വതന്ത്രരില്‍ രണ്ടു പേര് ലീഗ്,കോണ്‍ഗ്രസ് വിമതരും ഒരാള്സിപിഎം വിമതനുമായിരുന്നു.ഇതില്‍ ലീഗ് വിമതനും സിപിഎം വിമതനും എല്‍ഡിഎഫിനും കോണ്‍ഗ്രസ് വിമതന് യുഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ്-20, എല്‍ഡിഎഫ്-20,എന്‍ഡിഎ-ഒന്ന് എന്നിങ്ങനെയായി കക്ഷി നില.
ഇതോടെ എല്‍ഡിഎഫും യുഡിഎഫും ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. യുഡിഫ് സീമ കണ്ണനെയും എല്‍ഡിഎഫ് ചിത്ര സുരേന്ദ്രനെയും മല്‍സരിപ്പിച്ചു.എന്‍ഡിഎ വിട്ടു നിന്നു.വോട്ടെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികള്‍ 20 വോട്ടുകള്‍ വീതം നേടി.ഇതോടെയാണ് ചെയര്‍പേഴ്സണെ കണ്ടെത്താന്‍ റിട്ടേണിംഗ് ഓഫിസര്‍ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നറുക്കെടുപ്പില്‍ സീമ കണ്ണന് വിജയിക്കുകയായിരുന്നു. കളമശേരി 28ാം വാര്‍ഡില്‍ നിന്നാണ് സീമ തിരഞ്ഞെടുക്കപ്പെട്ടത്.തുടര്‍ന്ന് ചെയര്‍പേഴ്സണായി സീമ കണ്ണന് സത്യപ്രതിഞ്ജ ചെയ്തു.ഉച്ചകഴിഞ്ഞ് വൈസ് ചെയര്മാന് തിരഞ്ഞെടുപ്പ് നടക്കും.
RELATED STORIES
ഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ്...
30 April 2024 10:11 AM GMTകെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMTഇസ്രായേൽ വിരുദ്ധ പ്രതിഷേധം: യു.എസ് കാമ്പസുകളിൽ അറസ്റ്റിലായത് 900 പേർ
29 April 2024 12:49 PM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMT