ലൈഫ് മിഷന്‍: മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 1,500 കോടിയുടെ ഹഡ്‌കോ വായ്പ

തിരുവനന്തപുരം: ലൈഫ് ഭവന നിര്‍മാണത്തിന് ഹഡ്‌കോയില്‍നിന്നും 1,500 കോടി രൂപയുടെ വായ്പ അനുവദിച്ചതിന്റെ അനുമതിപത്രം ലഭിച്ചു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ ഹഡ്‌കോ റീജ്യനല്‍ ചീഫ് ബീന ഫിലിപ്പോസ് കെയുആര്‍ഡിഎഫ്‌സി മാനേജിങ് ഡയറക്ടര്‍ ആര്‍ എസ് കണ്ണന് അനുമതിപത്രം കൈമാറി.
ഹഡ്‌കോയും കെയുആര്‍ഡിഎഫ്‌സിയും തമ്മിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെയുആര്‍ഡിഎഫ്‌സിയും തമ്മിലും കരാറില്‍ ഏര്‍പ്പെടാന്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. വായ്പാ വിതരണവും തിരിച്ചടവും മോണിറ്റര്‍ ചെയ്യാന്‍ പിഎംയു സംവിധാനം ഒരുക്കും. കെയുആര്‍ഡിഎഫ്‌സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേകം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചാണ് വായ്പാതുക കൈകാര്യം ചെയ്യുക. ലൈഫ് വീടുകള്‍ക്ക് വേണ്ടിയുള്ള തുക ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിന് ഐകെഎമ്മും എസ്ബിഐയും ചേര്‍ന്ന് സോഫ്‌റ്റ്വെയര്‍ സൗകര്യം ഒരുക്കും.
സംസ്ഥാനത്തെ 71,800 ഗുണഭോക്താക്കള്‍ക്കാണ് ഹഡ്‌കോ വായ്പകൊണ്ട് ലൈഫ് മിഷന്‍ വീടൊരുക്കുന്നത്. ഗ്രാമീണ മേഖലയിലെ 69217 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിനായി 1448.34 കോടിയും നഗര പ്രദേശങ്ങളിലെ 2583 ഗുണഭോക്താക്കള്‍ക്ക് 51.66 കോടി രൂപയും വിനിയോഗിക്കും. വായ്പാ അനുമതി പത്രം കൈമാറുന്ന ചടങ്ങളില്‍ ഹഡ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ജോണ്‍ ജോസഫ് വടശ്ശേരിയും ലൈഫ്മിഷന്‍ സി ഇ ഒയും മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളായി.
RELATED STORIES
തറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 11:52 AM GMTകര്ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല് ഗാന്ധിയുടെ വാര്ത്താസമ്മേളനം-തല്സമയം
25 March 2023 9:19 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMT'ഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളില്' ട്വീറ്റിനു പിന്നാലെ...
21 March 2023 5:08 PM GMT