Kerala

അവകാശ നിഷേധം: സര്‍ക്കാരിനെതിരെ ലത്തീന്‍ കത്തോലിക്ക സഭ പ്രക്ഷോഭത്തിലേക്ക്

അവകാശ നിഷേധം: സര്‍ക്കാരിനെതിരെ ലത്തീന്‍ കത്തോലിക്ക സഭ പ്രക്ഷോഭത്തിലേക്ക്
X

കൊച്ചി: സംവരണ നിഷേധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായി സമര രംഗത്തിറങ്ങാന്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. വികസന വിഷയങ്ങളിലും എല്ലാകാര്യങ്ങളിലും എപ്പോഴും നഷ്ടങ്ങള്‍ മാത്രമാണ് കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ക്ക് നേരിടേണ്ടിവരുന്നത്. ഓഖി വിഷയത്തിലും പ്രളയപുനരധിവാസത്തിലും സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിലെ കരിമണല്‍ ഖനനം നിര്‍ത്തിവച്ച് ജനജീവിതം സുരക്ഷിതമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നിഷേധിക്കുന്നതിനെതിരെ ജനുവരി 16 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിന് കെഎല്‍സിഎ നേതൃത്വം നല്‍കും. സംസ്ഥാന ജനറല്‍ കൗണ്‍സില്‍ കൊച്ചി രൂപതാ ബിഷപ്പ് ജോസഫ് കരിയില്‍ ഉദ്ഘാടനം ചെയ്തു. ആന്റണി നൊറോണ അധ്യക്ഷതവഹിച്ചു.

ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. പ്രഫ കെവി തോമസ് എംപി, കെ ജെ മാക്‌സി എംഎല്‍എ മുഖ്യാതിഥികളായി പങ്കെടുത്തു. അഡ്വ. തോമസ് റിപേര്‍ട്ട് അവതരിപ്പിച്ചു. മോന്‍ ജോസ് നവാസ്, അഡ്വ റാഫേല്‍ ആന്റണി, ഇ ഡി ഫ്രാന്‍സിസ്, ഫാ ഫ്രാന്‍സിസ് സേവ്യര്‍, ഫാ. തോമസ് തറയില്‍, ഫാ. ഷാജികുമാര്‍, ജോയി ഗോതുരുത്ത്, എം സി ലോറന്‍സ്, ഫാ ആന്റണി കുഴിവേലി, പൈലി ആലുങ്കല്‍ സംസാരിച്ചു.അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു.

പ്രസിഡന്റായി ആന്റണി നൊറോണ (കണ്ണൂര്‍), ജനറല്‍ സെക്രട്ടറിയായി അഡ്വ ഷെറി ജെ തോമസ് (വരാപ്പുഴ) എന്നിവരെ തിരഞ്ഞെടുത്തു. എബി കുന്നിപ്പറമ്പില്‍ (വിജയപുരം) ഖജാന്‍ജിയയായും, ജെ സഹായദാസ് (നെയ്യാറ്റിന്‍കര), ജോസഫ് ജോണ്‍സണ്‍ (തിരുവനന്തപുരം), അജു ബി ദാസ് (കൊല്ലം), ബേബി ഭാഗ്യോദയം (പുനലൂര്‍), ടി എ ഡാള്‍ഫിന്‍ (കൊച്ചി), ഇ ഡി ഫ്രാന്‍സിസ് (കോട്ടപ്പുറം) ഉഷാകുമാരി എസ് (നെയ്യാറ്റിന്‍കര) എന്നിവരെ വൈസ് പ്രസിഡന്റുുമാരായും ജസ്റ്റീന ഇമ്മാനുവല്‍ (ആലപ്പുഴ), എംസി ലോറന്‍സ് (വരാപ്പുഴ), ദേവസി ആന്റണി (വിജയപുരം), ജോണ്‍ ബാബു (കണ്ണൂര്‍), ബിജു ജോസി (ആലപ്പുഴ), ജസ്റ്റിന്‍ ആന്റണി (കോഴിക്കോട്) എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.




Next Story

RELATED STORIES

Share it