തരംമാറ്റിയ ഭൂമിയുടെ ക്രമവല്‍ക്കരണം: ഉത്തരവിറങ്ങി ഒരുവര്‍ഷമായിട്ടും ആശയക്കുഴപ്പം
തരംമാറ്റിയ ഭൂമിക്ക് പണമടയ്ക്കാന്‍ തയ്യാറായ നിരവധി പേരില്‍ നിന്നു പണം സ്വീകരിക്കാനാവാത്തതിനാല്‍ സര്‍ക്കാരിനു കോടികളും നഷ്ടമാണുണ്ടാവുന്നത്.
കോഴിക്കോട്: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം നിലവില്‍ വരുന്നതിനു മുമ്പ് തരംമാറ്റിയ ഭൂമി ക്രമവല്‍ക്കരിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഒരുവര്‍ഷമായിട്ടും നടപ്പായില്ല. പണം അടയ്ക്കാന്‍ തയ്യാറായവരില്‍നിന്ന് സ്വീകരിക്കാനുള്ള സംവിധാനമൊരുക്കാത്തതാണു തിരിച്ചടിയായത്. ഇതോടെ ഇതുസംബന്ധിച്ച ആശയക്കുഴപ്പങ്ങളും തുടരുകയാണ്.തരംമാറ്റിയ ഭൂമിക്ക് പണമടയ്ക്കാന്‍ തയ്യാറായ നിരവധി പേരില്‍ നിന്നു പണം സ്വീകരിക്കാനാവാത്തതിനാല്‍ സര്‍ക്കാരിനു കോടികളും നഷ്ടമാണുണ്ടാവുന്നത്.
2008 ആഗസ്തിലാണ് സംസ്ഥാനത്ത് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം പ്രാബല്യത്തില്‍ വന്നത്. അതിനുമുമ്പ് തരംമാറ്റിയ ഭൂമി ഫെയര്‍ വാല്യുവിന്റെ നാലില്‍ ഒന്ന് സര്‍ക്കാരിലേക്ക് അടച്ചാല്‍ ക്രമവല്‍ക്കരിക്കാനാണു തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് 500 രൂപ അപേക്ഷാ ഫീസ് നല്‍കി. നിരവധി പേര്‍ അപേക്ഷ നല്‍കുകയും ചെയ്തു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ തുടര്‍നടപടികള്‍ റദ്ദാക്കി. അടച്ച 500 രൂപ തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടെങ്കിലും പലര്‍ക്കും കിട്ടിയില്ല. പിന്നീട് ന്യായവിലയുടെ 50 ശതമാനമാക്കി പിഴ ഉയര്‍ത്തിയതടക്കമുള്ള ചെറിയ ഭേദഗതികളോടെ ഇതേ തീരുമാനം ഒരുവര്‍ഷം മുമ്പ് ഇടതുമുന്നണിയും തീരുമാനിച്ചു. ഇതിനിടെ, ഭൂമിയുടെ ന്യായവില 10 ശതമാനം ഉയര്‍ത്തിയതോടെ തുകയില്‍ വര്‍ധനവുണ്ടായി. ഇതോടെ വീണ്ടും അപേക്ഷ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണമടയ്ക്കാന്‍ ഭൂവുടമകള്‍ വീണ്ടും റവന്യു ഓഫിസുകളെ സമീപിച്ചപ്പോഴാണ് ആശയക്കുഴപ്പം തുടരുന്നത് വ്യക്തമായത്. അടയ്ക്കുന്ന തുക
ഏത് ഹെഡ് ഓഫ് അക്കൗണ്ടിലേക്കാണ് ഉള്‍പ്പെടുത്തേണ്ടത് എന്നതു സംബന്ധിച്ച നിര്‍ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ എല്ലാവരെയും തിരിച്ചയക്കുന്നത്.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT