Kerala

സമരം, ലോക്കൗട്ട് എന്നിവ പിന്‍വലിക്കാന്‍ ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലര്‍

തൊഴില്‍ മേഖലയില്‍ സമാധാനവും സഹകരണവും ഉറപ്പുവരുത്തുവാന്‍ സാധാരണനില കൈവരിക്കേണ്ടതുണ്ട്. ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്നും ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.

സമരം, ലോക്കൗട്ട് എന്നിവ പിന്‍വലിക്കാന്‍ ലേബര്‍ കമ്മീഷണറുടെ സര്‍ക്കുലര്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു / സ്വകാര്യ മേഖലകളില്‍ എവിടെയെങ്കിലും നിലവില്‍ സമരം , ലോക്കൗട്ട് എന്നിവ നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ അത് പിന്‍വലിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് സര്‍ക്കുലര്‍ വഴി നിര്‍ദേശം നല്‍കി. തൊഴില്‍ മേഖലയില്‍ സമാധാനവും സഹകരണവും ഉറപ്പുവരുത്തുവാന്‍ സാധാരണനില കൈവരിക്കേണ്ടതുണ്ട്. ഇതിനായി നടപടികള്‍ സ്വീകരിക്കണമെന്നും ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.

കൊറോണ വൈറസ് (കൊവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതു / സ്വകാര്യ മേഖലയിലെയും നിര്‍മ്മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യ സംസ്‌ക്കരണം, കയര്‍ എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് പുറത്തിറക്കിയ 24.03.2020 -ലെ 11/2020 സര്‍ക്കുലറില്‍ തൊഴില്‍ തര്‍ക്കങ്ങള്‍, സമരങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കുലര്‍.

Next Story

RELATED STORIES

Share it