Kerala

നിലമ്പൂരിൽ കത്തിക്കുത്ത്; നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

പ്രദേശവാസികളായ യുവാക്കളും ബംഗാൾ സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലാണ് സംഘ‍ര്‍ഷമുണ്ടായത്.

നിലമ്പൂരിൽ കത്തിക്കുത്ത്; നാല് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്
X

മലപ്പുറം: നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളികളും സമീപവാസികളും തമ്മിലുണ്ടായ കത്തിക്കുത്തിൽ നാല് പേ‍ർക്ക് പരിക്കേറ്റു. നാല് ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് സംഘ‍ര്‍ഷത്തിനിടെ കുത്തേറ്റത്ത്. കുത്തേറ്റവരെ നിലമ്പൂ‍ര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

പ്രദേശവാസികളായ യുവാക്കളും ബംഗാൾ സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലാണ് സംഘ‍ര്‍ഷമുണ്ടായത്. ഇരുകൂട്ടരും തമ്മിലുള്ള വാക്കുതര്‍ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it