Kerala

കെഎസ്‌യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം; ദേശീയ നേതൃത്വത്തിന് കത്തയച്ച് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്

നേതൃത്വത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. വിദ്യാര്‍ഥി സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലായതിനാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കെഎസ്‌യുവിന്റെ സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പുനസ്സംഘടന ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

കെഎസ്‌യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം; ദേശീയ നേതൃത്വത്തിന് കത്തയച്ച് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്
X

തിരുവനന്തപുരം: നിലവിലുള്ള കെഎസ്‌യു സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെഎസ്‌യുവില്‍ പുനസ്സംഘടന ആവശ്യമെന്നും അഭിജിത്ത് വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍എസ്‌യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷകസംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യമാണ് അഭിജിത്ത് ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രപരാജയമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും യുഡിഎഫ് നേതൃത്വത്തിനുമുണ്ടായിരിക്കുന്നത്.

നേതൃത്വത്തിന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. വിദ്യാര്‍ഥി സംഘടന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കീഴിലായതിനാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സംഘടന ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കെഎസ്‌യുവിന്റെ സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പുനസ്സംഘടന ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ രാജിയിലൂടെ ദേശീയ, സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍, അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് കെഎസ്‌യുവില്‍ പുനസ്സംഘടന നടത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

2017 മാര്‍ച്ച് 15 നാണ് കെഎസ്‌യു സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2017 ഏപ്രില്‍ മൂന്നിന് ഔദ്യോഗികമായി ഭാരവാഹികള്‍ ചുമതലയേറ്റു. സാധാരണ രണ്ടുവര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പിലൂടെ കമ്മിറ്റി രൂപീകരിക്കുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് പുനസ്സംഘടന നടത്തണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, മൂന്നുവര്‍ഷമാണ് ഭാരവാഹിച്ചുമതല കാലഘട്ടമെന്ന് ദേശീയ നേതൃത്വം അറിയിക്കുകയായിരുന്നു. കൊവിഡ് സാഹചര്യങ്ങള്‍ കാരണം സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് ഒരുവര്‍ഷം കൂടി തുടരേണ്ടിവന്നുവെന്നും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it